Section

malabari-logo-mobile

സിവില്‍ സര്‍വീസ് പരിശീലനം

HIGHLIGHTS : പൊന്നാനി : പൊന്നാനി സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തില്‍

പൊന്നാനി : പൊന്നാനി സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലനം നല്‍കുന്നു. ബിരുദധാരികള്‍ക്കും അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. റഗുലര്‍ ബാച്ചും ജോലി ചെയ്യുന്നവര്‍ക്കായി വീക്ക്എന്‍ഡ് ക്ലാസുകളുമുണ്ട്.
അപേക്ഷാഫോം മെയ്15 മുതല്‍ പ്രവൃത്തിദിവസങ്ങളില്‍ 100രൂപ ഫീസ് അടച്ചാല്‍ പൊന്നാനി ഐ.സി.എസ്.ആര്‍ ല്‍ നിന്നും ലഭിക്കും. അപേക്ഷാഫോം ccek.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. Director, center for continuing education kerala യുടെ പേരില്‍ തിരുവനന്തപുരത്ത് ദേശസാത്കൃത ബാങ്കില്‍ മാറാവുന്ന 100 രൂപയുടെ ക്രോസ് ചെയ്ത ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ മെയ് 30 നകം കോഡിനേറ്റര്‍, ഐ.സി.എസ്.ആര്‍, ഈശ്വരമംഗലം (പി.ഒ), പൊന്നാനി വിലാസത്തില്‍ ലഭിക്കണം.
പ്രവേശനപരീക്ഷ ജൂണ്‍ ഒന്നിന് 11ന് കഇടഞ ല്‍ നടത്തും ആറിന് ക്ലാസുകള്‍ തുടങ്ങും. സര്‍വീസ് ടാക്‌സിന് പുറമെ 25,000 രൂപയാണ് കോഴ്‌സ് ഫീസ്. 1000 രൂപ കോഷന്‍ ഡിപ്പോസിറ്റും നല്‍കണം. 50 ശതമാനം സീറ്റ് മുസ്ലീങ്ങള്‍ക്കും 10 ശതമാനം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് കോഴ്‌സ് ഫീസില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!