ചെത്തുകടവ് പാലത്തിന് 17 ന് മുഖ്യമന്ത്രി തറക്കല്ലിടും

വണ്ടൂര്‍ : വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ വണ്ടൂര്‍ – കാളികാവ് റോഡില്‍ കാളികാവ് പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന ചെത്തുകടവ് പാലത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെയ് 17 ന് ശിലയിടും.
വണ്ടൂര്‍ – കാളികാവ് റോഡിന്റെ പുരോഗമന പവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. വൈകീട്ട് 6 ന് നടക്കുന്ന പരിപാടിയില്‍ പിന്നാക്ക ക്ഷേമ – ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജെ.മറിയക്കുട്ടി ടീച്ചര്‍, അജിത കുതിരാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ആലിപ്പത്ത് ജമീല, ബീന സുരേഷ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ജല്‍സിമിയ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, മെമ്പര്‍ പി.ഖാലിദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.

 

Share news
error: Content is protected !!
Scroll to Top