Section

malabari-logo-mobile

മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

HIGHLIGHTS : ലോകഫുട്‌ബോളിലെ വേഗതയുടെയും ടെകിനിക്കുകളുടെയും അവസാനവാക്കായ ഇംഗ്ലീഷ് പ്രീമിയര്‍

ലോകഫുട്‌ബോളിലെ വേഗതയുടെയും ടെകിനിക്കുകളുടെയും അവസാനവാക്കായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചാമ്പ്യന്‍മാരായാത് മാഞ്ചസ്റ്റര്‍ സിറ്റി.

അവസാന മത്സരത്തിലെ അവസാന നിമിഷം വരെ പോരാടി നേടിയ വിജയം. കരുത്തരും നിലവിലെ ചാമ്പ്യന്‍മാരും സ്വന്തം തട്ടകത്തിലെ എതിരാളികളുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഗോള്‍ ശരാശരിയില്‍ പിന്‍തള്ളിയാണ് സിറ്റി ഈ നേട്ടം കൈയിലൊതുക്കിയത്.
38 മത്സരങ്ങളില്‍ നിന്നും 89 പോയിന്റാണ് ഇരു ടീമുകളും നേടിയത്.

sameeksha-malabarinews

ഞായറാഴ്ച്ച നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0 ന് സണ്ടര്‍ലാന്റിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ സിറ്റിയുടെ അവസാന മത്സ്‌രത്തില്‍ ക്യു പി ആറിനെ 3-2 ന് തോല്‍പ്പിച്ചാണവര്‍ കിരീടം കൈപ്പിടിയില്‍ ഒതുക്കിയത്.
കളിയുടെ 90മിനിററു വരെ ഒരു ഗോളിന് പിന്നിലായിരുന്ന സിറ്റി ഇഞ്ചുറി ടൈമിലെ അഞ്ചുമിനിറ്റില്‍ സ്വപ്‌ന വലയത്തിലേക്ക് രണ്ടുഗോളുകള്‍ അടിച്ചു കയറ്റിയാണ് ലോകത്തെ ഏററവും മികച്ച ഫുട്‌ബോള്‍ ലീഗിന്റെ ചാമ്പ്യന്‍പട്ടം റോബര്‍ട്ടോ മാന്‍സിനിയുടെ ചുണക്കുട്ടികള്‍ നേടിയത്.

സിറ്റിക്കുവേണ്ടി പാബ്ലോ സബലേറ്റിയിലൂടെ ആദ്യ ഗോള്‍ നേടിയത്. സമനില ഗോളും വിജയഗോളും എഡിന്‍ ലെക്കോയും സെര്‍ജിയോ അഗ്വേറയും നേടി

 

38 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുള്ള ആഴ്‌സനല്‍ മൂന്നാമതും 69 പോയിന്റുള്ള ടോട്ടന്‍ഹാം നാലാമതും 65 പോയിന്റുള്ള ന്യുകാസില്‍ അഞ്ചാമതും ഫിനിഷ് ചെയ്തു. മുന്‍ ചാംപ്യന്മാരായ ചെല്‍സി 64 പോയിന്റുമായി ആറാം സ്ഥാനത്തും ലിവര്‍പൂള്‍ 52 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!