Section

malabari-logo-mobile

സിപിഐഎമ്മിന്റെ ഭൂസമരത്തിന് തുടക്കമായി

HIGHLIGHTS : തിരു: എല്ലാ ഭൂരഹിതര്‍ക്കെതിര്‍ക്കും ഭൂമി വിതരണം

തിരു: സിപിഐഎമ്മിന്റെ ഭൂസമരത്തിന് തുടക്കമായി. എല്ലാ ഭൂരഹിതര്‍ക്കെതിര്‍ക്കും ഭൂമി വിതരണം ചെയ്യുക, ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഒരുലക്ഷത്തോളം വളണ്ടിയര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും.

സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണ സമിതിയാണ് സമരം നടത്തുന്നത്. 14 ജില്ലകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കും. അറസ്റ്റുവരിക്കുന്നവര്‍ ജാമ്യമെടുക്കാതെ ജയിലില്‍ പോകും. ഓരോ ദിവസത്തിലും നൂറുകണക്കിന് വളണ്ടിയര്‍മാര്‍ അറസ്റ്റ് വരിക്കും. സമരത്തിന്റെ രണ്ടാം ഘട്ടമായ ജനുവരി 11 ന് സംസ്ഥാനത്തെ 200 ഏരിയ കേന്ദ്രത്തിലും ഭൂരഹിതരായ ആയിരങ്ങള്‍ ഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം ആരംഭിക്കും.

sameeksha-malabarinews

തൃശൂരില്‍ വടക്കേക്കളം എസ്റ്റേറ്റ്, എറണാകുളത്ത് കടമക്കുടി, കാസര്‍കോട്ട് കരിന്തളം, കണ്ണൂരില്‍ പരിയാരം, വയനാട്ടില്‍ ഹാരിസന്‍ പ്ലാന്റേഷന്‍, കോഴിക്കോട്ട് ഉള്ള്യേരി അജ്ഞനോറ മല, മലപ്പുറത്ത് പാലേങ്ങാട് വണ്ടൂര്‍, പാലക്കാട്ട് കരിപ്പോട്, ഇടുക്കിയില്‍ ചിന്നക്കനാല്‍, കോട്ടയത്ത് മെത്രാന്‍ കായല്‍, ആലപ്പുഴയില്‍ പൂപ്പള്ളി മിച്ചഭൂമി, പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവള ഭൂമി, കൊല്ലത്ത് കുളത്തൂപ്പുഴ, തിരുവനന്തപുരത്ത് മടവൂര്‍ തുമ്പോട് എന്നിവയാണ് സമരകേന്ദ്രങ്ങള്‍.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തൃശൂരും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എറണാകുളത്തും സമരം ഉദ്ഘാടനംചെയ്തു. എറണാകുളം പറവൂരില്‍ 152 ഏക്കര്‍ മിച്ചഭൂമിയില്‍ പ്രതിപക്ഷഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവേശിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!