Section

malabari-logo-mobile

ഇനി സ്ത്രീകളുടെ സീറ്റിലിരുന്നാല്‍ പണികിട്ടും

HIGHLIGHTS : തിരു: ബസ്സില്‍ സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യാമെന്ന്

തിരു: ബസ്സില്‍ സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യാമെന്ന് പുരുഷന്‍മാര്‍ കരുതേണ്ട. സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന പുരുഷന്‍മാരില്‍ നിന്നും നൂറു രൂപ പിഴ ഈടാക്കും. ഇതിനായി കേരള മോട്ടോര്‍ വാഹനച്ചട്ടം ഭേദഗതി വരുത്തി കരടു രൂപം തയ്യാറായി. 1988 സെക്ഷന്‍ 111 ലെ സബ്്‌സെഷന്‍ രണ്ട് ക്ലോസ് എ യാണ് ഭേദഗതി ചെയ്യുന്നത്.

സ്ത്രീകളുടെ സീറ്റിന് പുറമെ വികലാംഗര്‍, അന്ധര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരുടെ സീറ്റുകളില്‍ യാത്രചെയ്യുന്ന മറ്റ് യാത്രക്കാര്‍ക്കെതിരെയും പിഴയീടാക്കാന്‍ നിര്‍ദേശമുണ്ട്.

sameeksha-malabarinews

സ്ത്രീകളുടെ സ്റ്റീല്‍ യാത്രചെയ്യുന്ന പുരുഷന്‍മാരെ തടയേണ്ടത് കണ്ടക്ടറുടെ ചുമതലയാണ് എന്നാല്‍ ഇത് ഫലപ്രദമല്ലാത്തതിനെ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്യുന്നത്. നിലവില്‍ ബസ്സുകളിലെ 25 ശതമാനം സീറ്റുകളാണ് സ്ത്രീകള്‍്കകുവേണ്ടി മാറ്റിവെച്ചിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!