ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു

തിരു: പുതുവത്സരം ആഘോഷിക്കാന്‍ പോകുന്നതിനിടെ 5 പേര്‍ വാഹനാപകടത്തില്‍ മരിച്ചു. കല്ലമ്പലം തോട്ടയ്ക്കാടിന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കടയില്‍ വീട്ടില്‍ സാജു(30), നന്ദനത്തില്‍ ബിജു(40), കടമ്പാട്ട് വീട്ടില്‍ ബിജോയ് (30), വിളയില്‍ വീട്ടില്‍ കുട്ടപ്പന്‍(37), ലൈജു സദനത്തില്‍ ലൈജു(30) എന്നിവരാണ് മരിച്ചത്.

പുതുവര്‍ഷം ആഘോഷിക്കാനായി വര്‍ക്കല പാപനാശം തീരത്തേക്ക് പോവുകയായിരുന്നു ഇവര്‍. രാത്രി 10.30 മണിയോടെയായിരുന്നു അപകടം നടന്നത്. ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ലോറി ഇവരുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

സാജു കോടതി ഉദ്യോഗസ്ഥനാണ്,ലൈജു ബിഎസ്എഫ് ജവാനാണ്(അവധിക്ക് നാട്ടിലെത്തിയതായിരുന്നു),കുട്ടപ്പന്‍ കണ്‍സ്ട്രകഷന്‍ കമ്പനി ജീവനക്കാരനും, ബിജോയ് ഗള്‍ഫില്‍ നിന്നും മടങ്ങിവന്നയാളുമാണ്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യംദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top