Section

malabari-logo-mobile

500 യൂണിറ്റ് കടന്നാല്‍ ഇന്നുമുതല്‍ അധികനിരക്ക്

HIGHLIGHTS : തിരു: വൈദ്യുതി ഉപയോഗം മാസം 500 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീടുകളില്‍

തിരു: വൈദ്യുതി ഉപയോഗം മാസം 500 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീടുകളില്‍ ചൊവ്വാഴ്ച മുതല്‍ ടിഒഡി(ടൈം ഓഫ് ദ ഡേ)സംവിധാനം നിലവില്‍ വരും. വീടുകളിലെ രാത്രിയുള്ള വൈദ്യുതി ഉപയോഗത്തിന്റെ അധികനിരക്ക് ഈടാക്കാനായാണ് ഈ സംവിധാനം നിലവില്‍ വരുന്നത്.

ദിവസത്തിന്റെ വിവിധ സമയങ്ങലിലെ ഉപഭോഗം രേഖപ്പെടുത്താന്‍ കഴിയുന്നതാണ് ഈ മീറ്റര്‍. ഇതു പ്രകാരം രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഉപയോഗിക്കുന്ന വൈദ്യുത നിരക്ക് സാധാരണ നിരക്ക് നല്‍കിയാല്‍ മതി. അതെ സമയം 6 മുതല്‍ 10 വരെയുള്ള നാലു മണിക്കൂറില്‍ സാരണ നിരക്കിന്റെ 1.2 ഇരട്ടി അധികം നല്‍കേണ്ടി വരും. എന്നാല്‍ 10 മുതല്‍ പുലര്‍ച്ചെ 6 മണിവരെയുള്ള എട്ടുമണിക്കൂര്‍ സമയത്ത് സാധാരണ നിരക്കിന്റെ 0.9 ഇരട്ടിയാണ് ഈടാക്കുക.

sameeksha-malabarinews

റഗുലേറ്ററി കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് പുതിയ മാറ്റം. കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപഭോഗം 500 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെയാണ് ടിഒഡി മീറ്ററിലേക്ക് മാറ്റിയത്. ഇവരുടെ ഉപഭോഗം 500 യൂണിറ്റില്‍ താഴ്ന്നാല്‍ സാധാരണ നിരക്ക് നല്‍കിയാല്‍ മതി.

500 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ കണ്ടെത്തി അവിടെ പൂതിയ മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്.

അതെ സമയം വൈകുന്നേരം 6 മുതല്‍ 10 വരെ സമയത്ത് വൈദ്യുതി ഉപഭോഗം കുറച്ചാല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കാമെന്ന് ബോര്‍ഡ് ഉപഭോക്താക്കളെ ഓര്‍മിപ്പിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടയില്‍ വൈദ്യുതി ഉപയോഗത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സാധാരണക്കാരന് ഇരുട്ടടിയായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!