സലീംരാജ് റിമാന്റില്‍

കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ്് ചെയ്തത്.
എന്നാല്‍ കോഴിക്കോട് ജില്ലജെയിലിലേക്ക് തന്നെ അയക്കെരുതന്ന സലീംരാജിന്റെ അപേക്ഷ സ്വീകരിച്ച് മജിസ്‌ട്രേറ്റ് ഇയാളെ പ്രത്യേക ജയിലിലേക്ക് മാറ്റി. ടിപി വധക്കേസിലെ പ്രതികള്‍ ഉള്ളതിനാലാണ് സലീം രാജ് ഈ ആവിശ്യം ഉന്നയിച്ചത്.
ഇന്നുച്ചക്ക് കോഴിക്കോട് വെച്ച് ഒരു സിഫ്റ്റ് കാറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീയെയും പുരുഷനെയും മറ്റൊരു ക്വാളിസ് വാനില്‍ പിന്തുടര്‍ന്നെത്തിയ സലീംരാജും സംഘവും തടഞ്ഞുനിര്‍ത്തി പിടിച്ച് തങ്ങളുടെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഈ സംഘത്തെ തടഞ്ഞുവെയക്കുകയായിരുന്നു.

തുടര്‍ന്ന് പ്രദീപ്കുമാര്‍ എംഎല്‍എ ഇടപെട്ട് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് നാട്ടുകാര്‍ ഇവരെ പോലീസിന് വിട്ടുകൊടുക്കാന്‍ തയ്യാറായത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top