പ്രതികൂല കാലാവസ്ഥ: ദുബൈയില്‍ ഇറങ്ങാനാവാതെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ദോഹയില്‍ തിരിച്ചെത്തി

ദോഹ: പ്രതികൂല കാലാവസ്ഥ കാരണം ദുബൈയില്‍ ഇറങ്ങാന്‍ കഴിയാതെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം ദോഹയില്‍ തിരിച്ചെത്തി. ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂഎ 112 വിമാനമാണ് ദോഹയില്‍ തിരിച്ചെത്തിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് വിമാനത്തിന് ദുബൈ യില്‍ ഇറങ്ങാന്‍ കഴിയാതിരുന്നത്. ദുബൈയില്‍ ലാന്റിംഗിന് ഏറെ ശ്രമിച്ചതായും നിരവധി തവണ വട്ടമിട്ട് പറന്ന വിമാനം ഒടുവില്‍ ഖത്തറിലേക്കു തന്നെ തിരിച്ചുവിടുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ലാന്റിംഗ് ബുദ്ധിമുട്ടായിരിക്കുമെന്ന് പൈലറ്റ് യാത്രക്കാരെ അറിയിച്ചിരുന്നു. ആദ്യത്തെ ലാന്റിംഗ് ശ്രമം പരാജയപ്പെട്ടപ്പോള്‍ പൈലറ്റ് വിമാനം ഉയര്‍ത്തി വീണ്ടും  വട്ടമിട്ട് പറന്നതിന് ശേഷം രണ്ടാം ലാന്റിംഗ് ശ്രമം നടത്തി. ഇത്തവണ വിമാനം പൊടിക്കാറ്റില്‍പ്പെടുകയും കുലുങ്ങുകയും ചെയ്തു. വിമാനം പൊടുന്നനെ ശക്തമായി കുലുങ്ങിയത് യാത്രക്കാരില്‍ ഭീതി പടര്‍ത്തി. പേടിച്ചു കരഞ്ഞ യാത്രക്കാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പൈലറ്റ് ലാന്റിംഗ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വിമാനം ഖത്തറില്‍ നിന്ന് പുറപ്പെടുമ്പോള്‍ ദുബൈയില്‍ നല്ല കാലാവസ്ഥയായായിരുന്നു. പെട്ടെന്നാണ് കാലാവസ്ഥ മാറിയത്. എന്നാല്‍ ഖത്തറില്‍ തിരിച്ചെത്തിയ വിമാനം ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇറങ്ങി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top