ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ ക്വട്ടേഷന്‍ സംഘത്തോടൊപ്പം പിടി കൂടി

പിടിയിലായത് സ്ത്രീയെ കടത്താനുള്ള ശ്രമത്തിനിടയില്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെയും സംഘത്തെയും കോഴിക്കോട് നാട്ടുകാര്‍ തടഞ്ഞു. മറ്റൊരു വാഹനത്തെ തടഞ്ഞുവെച്ച് ആക്രമിക്കുന്നതിനിടയിലാണ് സലീം രാജിനെ നാട്ടുകാര്‍ തടഞ്ഞത്. സലീം രാജി കോഴിക്കോട്ടെത്തിയത് ക്വട്ടേഷനാണെന്ന് സൂചന. കൊല്ലം സ്വദേശിയായ സ്ത്രീയെയാണ് കാറിലുണ്ടായിരുന്നത്.

കൊല്ലം ഓച്ചിറ സ്വദേശിയായ സ്്ത്രീ ബന്ധുവാണൊണ് മാധ്യമ പ്രവര്‍ത്തകരോടും പോലീസിനോടും സലീം രാജ് ആദ്യം പറഞ്ഞത്്. എന്നാല്‍ സ്ത്രീ തന്റെ ബന്ധുവല്ലെന്ന് സലീം രാജ് സമ്മതിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ഇന്നോവ കാറിലെത്തിയ സലീം രാജ് അടങ്ങുന്ന ഏഴംഗ സംഘം തടഞ്ഞു വെച്ചത്. ഇതേ തുടര്‍ന്ന് ഇവരെ ഇരുപത് മിനിറ്റോളം നാട്ടുകാര്‍ തടഞ്ഞു വെക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും ഇവരെ വീട്ടു നല്‍കാന്‍ നാട്ടുകര്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പ്രദീപ് കുമാര്‍ എംഎല്‍എയുടെ അനുരഞ്ജന ചര്‍ച്ചക്ക് ശേഷം ഇവരെ പോലീസിന് വിട്ടുകൊടുത്തത്. സ്വിഫ്റ്റ് കാറിനുള്ളില്‍ സ്വര്‍ണ്ണവും പണവും ഉള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സലീം രാജ് അടക്കമുള്ള സംഘത്തെ ചേവായൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top