Section

malabari-logo-mobile

സര്‍ബജിത്തിന്റെ കൊല: ഇന്ത്യ പാക് ബന്ധമുലയുന്നു

HIGHLIGHTS : സര്‍്ബജിത്ത് ഇന്ത്യയുടെ ധീരപുത്രന്‍ ദില്ലി

സര്‍്ബജിത്ത് ഇന്ത്യയുടെ ധീരപുത്രന്‍

ദില്ലി സര്‍ബജിത്തിന്റെ കൊലപാതകം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബന്ധത്തെ ഉലയ്ക്കുന്നു. പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്തന്‍ സര്‍ക്കാര്‍ രംഗത്തെത്തി. ഗുരതരമായി പരിക്കേറ്റ സര്‍ബജിത്തിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യം തങ്ങളെ അറിയിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ബജിത്്‌സിങ്ങ് ഇന്ത്യയുടെ ധീരനായ പുത്രനാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പറഞ്ഞു.സര്‍ബജിത്തിന്റെ കൂടുംബത്തിന് 25 ലക്ഷം രൂപ നല്‍കുമെന്നും മന്‍മോഹന്‍ സിങ്് അറിയിച്ചു.

sameeksha-malabarinews

സര്‍ബജിത്തിന്റെ മരണം ഇന്ത്യ പാക് ബന്ധത്തിന് ഉലച്ചിലുണ്ടാക്കിയതായി കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. പാക്കിസ്ഥാനാണ് ഈ മരണത്തിന് ഉത്തരവാദിയെന്ന് കേന്ദ്രമന്ത്രി മനീ്ഷ്തീവാരി പറഞ്ഞു.
സംഭവത്തില്‍ ബിജെപി ഞെട്ടലും ഖേദവും രേഖപ്പെടുത്തി.. ഈ മരണം കേന്ദ്രസര്‍ക്കാരിന്റെ പരാജ.മാണെന്ന് ബിജെപി അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചുവിളിക്കണമെന്നും ബിജെപി ആവിശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!