സര്‍ക്കാര്‍ വകുപ്പുകളില്‍ തസ്തിക വെട്ടിച്ചുരുക്കും; പുതിയ നിയമനമില്ല

തിരു: സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ നിയമനങ്ങള്‍ വേണ്ടെന്നും തസ്തികകള്‍ വെട്ടി ചുരുക്കാനും തീരുമാനം. ഇന്നു ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടി കൈക്കൊണ്ടത്.

പ്രമോഷനുകള്‍ പത്ത് ശതമാനം വെട്ടി ചുരുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ഡിസംബറോടെ ഇ ഫയലിങ് പൂര്‍ത്തിയാക്കും. ഇതോടെ ഇ ഫയലിങ് നടപ്പിലാക്കുന്ന വകുപ്പുകളില്‍ പുതിയ നിയമനം ഉണ്ടകില്ല. ടൈപ്പിസ്റ്റ് ഓഫീസ് അസിസ്റ്റന്‍ഡ് തസ്തികകളിലേക്ക് പുതിയ നിയമനം നടത്തേണ്ടതില്ലെന്നാണ് തീരുമാനം. ധനവകുപ്പില്‍ നിലവിലുള്ള 23 ടൈപ്പിസ്റ്റ് തസ്തികള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.

ഉദ്യോഗസ്ഥരുടെ യോഗ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ അത് വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഇടയാകും. നിലവിലുള്ള ജീവനക്കാര്‍ക്ക് പുറമെ ജോലിക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരുടെ ഈ തീരുമാനം വന്‍ തിരിച്ചടി തന്നെയാണ് നല്‍കുക എന്ന കാര്യത്തില്‍ സംശയമില്ല.

 

 

Share news
error: Content is protected !!
Scroll to Top