Section

malabari-logo-mobile

ദുല്‍ഖറും നസ്‌റിയയും ഒന്നിക്കുന്നു

HIGHLIGHTS : ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ മനം കീഴടക്കിയ ന്യൂജനറേഷന്‍

ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ മനം കീഴടക്കിയ ന്യൂജനറേഷന്‍ നായകരില്‍ ഒരാളായ ദുല്‍ഖര്‍ സല്‍മാന്‍ ബാലാജി മോഹന്‍ ഒരുക്കുന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഈ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത് ചെറിയ സമയത്തിനുള്ളില്‍ തമിഴകത്തെ മിന്നും താരമായി മാറിയ യുവനടി നസ്‌റിയ നസീമാണ്. ഷൂട്ടിങ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മലയാളത്തിലും ദുല്‍ഖര്‍ നസ്‌റിയയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ശരത് എ ഹരിദാസ് ഒരുക്കുന്ന സലാല മൊബൈല്‍സ് എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്.

ഏതായാലും കുറഞ്ഞകാലയളവിനുള്ളില്‍ തന്നെ പ്രേക്ഷകരുടെ മനം കീഴടക്കിയ ഇരു താരങ്ങളുടെയും തകര്‍പ്പെന്‍ പെര്‍ഫോമന്‍സിനായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകര്‍.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!