സച്ചിന്‍ വിരമിക്കുന്നു

ഇരുന്നൂറാം ടെസ്ടറ്റ് മുംബൈയില്‍ കളിച്ച് സച്ചിന്‍ വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. നവംബറില്‍ ഇന്ത്യയിലേക്ക് വെസ്റ്റിന്‍ഡീസ് പര്യടനത്തിന് എത്തുമെന്ന് ബിസിസിഐ ഇടക്കാല സെക്രട്ടറി സഞ്ജയ് പട്ടേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനവും ഉള്‍പ്പെടെയുള്ള പരമ്പരകള്‍ക്കാണ് വെസ്റ്റിന്‍ഡീസ് ഇന്ത്യയിലേക്ക് വരുന്നത്.

ഇരുന്നൂറ് ടെസ്ടുകള്‍ എന്ന മാജിക് സംഖ്യ പൂര്‍ത്തിയാക്കുന്നതോടെ സച്ചിന്‍ വിരമിക്കുമെന്നാണ് സൂചന. തന്റെ സ്വന്തം നാടായ മുംബൈയില്‍ വെച്ച് സച്ചിന് വിരമിക്കാനാകുമെന്നാണ് ലഭ്യമായ സൂചന. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ കൊല്‍കത്തയിലും മുംബൈയിലും ആയിരിക്കും ടെസ്റ്റ് നടത്തുക.

ഇതുവരെ 198 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ച സച്ചിന്‍ 53.86 ശരാശരിയില്‍ 15,837 റണ്‍സാണ് അടിച്ചു കൂട്ടിയത്. 51 ടെസ്റ്റ് സെഞ്ച്വറികളും സച്ചിന്‍ സ്വന്തമായിട്ടുണ്ട്. ഏകദിനത്തിലും ട്വന്റി 20 യില്‍ നിന്നും വിരമിച്ച സച്ചിന്‍ അന്താരാഷ്ട്ര തലത്തില്‍ ടെസ്റ്റ് മല്‍സരത്തില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. 49 ഏകദിന സെഞ്ച്വറികളും സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top