Section

malabari-logo-mobile

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുത്തനെ കൂട്ടി

HIGHLIGHTS : ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കില്‍ വന്‍ വര്‍ദ്ധന. നിലവിലെ

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കില്‍ വന്‍ വര്‍ദ്ധന. നിലവിലെ നിരക്കുകളെക്കാളും നാലും അഞ്ചും ഇരട്ടിയാണ് വിമാന കമ്പനികള്‍ തുക ഈടാക്കുന്നത്. ഓണത്തിന്റെ സീസണായതോടെ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയിലായിരിക്കുകയാണ് പ്രവാസികളായ മലയാളികള്‍.

സാധാരണ 5,000 രൂപയായിരുന്ന എയര്‍ ഇന്ത്യ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ അറേബ്യ തുടങ്ങിയവ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റിന് ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 40,000 രൂപ വരെയാണ്. അതേ സമയം വന്‍കിട വിമാന കമ്പനികളായ എമറൈന്‍സ്, ഒമാന്‍ എയര്‍വേയ്‌സ്, കുവൈത്ത് എയര്‍വെയസ് എന്നിവയുടെ നിരക്ക് 50,000 രൂപ കടന്നിട്ടുണ്ട്.

sameeksha-malabarinews

സീസണ്‍ മുന്നില്‍ കണ്ട് യാതൊരു നിയന്ത്രണവുമില്ലാതെയാണ് കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ കേരളത്തില്‍ ഒരിടത്തു നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് ലഭ്യമല്ലാത്തതാണ് മറ്റൊരു പ്രതിസന്ധി. ഇതു മടക്ക യാത്രക്കു തയ്യാറെടുത്തിരിക്കുന്ന പ്രവാസി മലയാളികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

യാത്രക്കാര്‍ അനുഭവിക്കുന്ന ഈ ദുരിതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!