പെട്രോള്‍ പമ്പുകളുടെ സമയ നിയന്ത്രണം; നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി

ദില്ലി:രാജ്യത്തെ എണ്ണ വില്‍പ്പന സമയം നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സമയം രാവിലെ 8 മുതല്‍ രാത്രി എട്ടു വരെയാക്കി നിയന്ത്രിക്കാന്‍ പെട്രോളിയം മന്ത്രാലയമാണ് നിര്‍ദ്ദേശിച്ചത്.

രൂപയുടെ മൂല്യം കുറഞ്ഞതാണ് ഇത്തരം ഒരു നടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പെട്രോളിയം ഇറക്കുമതിയും ഉപഭോഗവും കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നടപടി. പല വിദേശ രാജ്യങ്ങളെയും പിന്തുടര്‍ന്ന് സമ്പത്തിക വളര്‍ച്ചയെ ബാധിക്കാത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന് വേണ്ടി രാജ്യ വ്യാപക ബോധ വല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top