കോട്ടയം: വിതുര പീഡന കേസിലെ പ്രതികളെ ഓര്‍മ്മയില്ലെന്ന് പെണ്‍കുട്ടി. വിചാരണ വേളയിലാണ് പ്രതികളെ ഓര്‍മ്മയില്ലെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. പീഡനം നടന്നിട്ടുണ്ടെന്നും എന്നാല്‍ പ്രതികളെയോ സ്ഥലമോ തനിക്ക് ഓര്‍മ്മയില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്.
കേസ് ഈ മാസം പതിമൂന്നിന് പരിഗണിക്കും. 1995 ല്‍ നടന്ന കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ നടക്കുന്നത്. നാല് കേസുകളിലായാണ് വിചാരണ നടക്കുന്നത്. അതേ സമയം കേസിലെ അന്വേഷണ ഉദേ്യാഗസ്ഥനെ വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




