പത്തൊമ്പതുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച എയ്ഡ്സ് ബാധിതനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരില്‍ താമസിക്കുന്ന കൊല്ലം സ്വദേശിയായ 44 കാരനാണ് പോലീസിന്റെ പിടിയിലായത്. എയ്ഡസ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട് സന്ദര്‍ശിച്ച പ്രവര്‍ത്തകരോടാണ് യുവതി തന്നെ പിതാവ് പീഡിപ്പിക്കുന്ന വിവരം പറഞ്ഞത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുംബൈയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലം തൊട്ട് തന്നെ പീഡിപ്പിക്കുന്നതായി യുവതി പോലീസിനോട് പറഞ്ഞു. ഈ യുവതിയും എയ്ഡ്സ് ബാധിതയാണ്. ഇയാളുടെ ഭാര്യ ഒമ്പതു മാസം മുമ്പ് എയ്ഡ്സ് ബാധിച്ച് മരിച്ചിരുന്നു.




