Section

malabari-logo-mobile

സപ്ലൈക്കോ ജീവനക്കരാരുടെ സമരം; ജീവനക്കാരുമായി ചര്‍ച്ചനടത്തും;അനൂപ് ജേക്കബ്.

HIGHLIGHTS : തിരു: സപ്ലൈക്കോ ജീവനക്കാര്‍ സമരം തുടങ്ങി. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി എന്നീ

തിരു: സപ്ലൈക്കോ ജീവനക്കാര്‍ സമരം തുടങ്ങി. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സമരം സംസ്ഥാനത്തെ മാവേലിസ്‌റ്റോറുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു.

അതെസമയം സമയത്തെ ശക്തമായി നേരിടുമെന്നും സമരത്തിനിറങ്ങുന്ന ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അനൂബ് ജേക്കബ് മുന്നറിയിപ്പു നല്‍കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ മാവേലി സ്റ്റോറുകളും തുറക്കണമെന്നും ഇതിന് ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം തേടുമെന്നും മന്ത്രി അറിയിച്ചു.

sameeksha-malabarinews

ഇന്ന് മൂന്ന് മണിക്ക് പണിമുടക്കുന്ന സപ്ലൈക്കോ ജീവനക്കാരുമായി ചര്‍ച്ച നടത്തുമെന്നും വേതന വര്‍ധനവടക്കമുള്ള കാര്യത്തില്‍ സര്‍ക്കാറിന് തുറന്ന സമീപനമാണെന്നും ജീവനക്കാര്‍ സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!