Section

malabari-logo-mobile

സംസ്ഥാന ബജറ്റ് :ഏറെ പ്രതീക്ഷയോടെ മലപ്പുറം

HIGHLIGHTS : മലപ്പുറം

മലപ്പുറം : സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച നിയമസഭയിലവതരിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് മലപ്പുറം. അഞ്ച് മന്ത്രിമാരടക്കം 12 ഭരണപക്ഷ എംഎല്‍എമാരെയും സംഭാവന ചെയ്തിട്ടുള്ള മലപ്പുറത്തിന് നിരവധി ആവിശ്യങ്ങളാണ് നേടിയെടുക്കാനുള്ളത്.
ഭാഷാപിതാവിന്റെ മണ്ണില്‍ മലയാളം സര്‍വ്വകലാശാലയ്ക്ക് സ്വന്തം ഭൂമി. പൊന്നാനി കോഴിക്കോട്‌ തീരദേശ പാത, അങ്ങാടിപ്പുറം റെയില്‍്വവേ മേല്‍പ്പാലം, പരപ്പനങ്ങാടി താനൂര്‍ തുറമുഖങ്ങള്‍, കാല്‍പന്തു കളിയുടെ നാടിന് ആധുനിക കളിക്കളങ്ങള്‍, ഉന്നത വിദ്യഭ്യാസ പഠനത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍,കോട്ടക്കലില്‍ ആയുര്‍വേദ സര്‍വ്വകലാശാല, മലപ്പുറം കെഎസ് ആര്‍ടിസി സ്റ്റേഷന്‍ വിപുലീകരണം, ചമ്രവട്ടം റോഡിന്റെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികള്‍, പാലങ്ങള്‍ റോഡുകള്‍ തൂടങ്ങിയ നിരവധി ആവിശ്യങ്ങള്‍ക്ക് ഈ ബജറ്റില്‍ തുക വിലയിരുത്തുമെന്നാണ് അറിയുന്നത്

 

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ കൂടുതലും ഇപ്പോഴും പല കാരണങ്ങളാല്‍ കടലാസില്‍ തന്നെ എന്നതാണ് ഏറെ ഖേദകരം, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വേങ്ങര സര്‍്ക്കാര്‍ കോളേജിന്റെ കാര്യം തന്നെ ഇതിനൊരു ഉദാഹരണം.. സ്വകാര്യമേഖലയിലേക്ക് കോളേജ് മാറ്റാനുള്ള ശ്രമം നടന്നത് ഏറെ വിവാദഭങ്ങള്‍്ക്ക് കാരണമായിരുന്നു.. താനൂര്‍ കോളേജിനും ഇതേ ദുര്യോഗമാണ്. കഴിഞ്ഞ രണ്ട് ബജറ്റുകളിലും പണം വകയിരുത്തിയ പരപ്പനങ്ങാടി ഹാര്‍ബറിന്റെ കാര്യമാണ് ഏറെ കഷ്ടം. പ്രാദേഷിക  തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍  കഴിയാത്ത ഭരണ രാഷ്ട്രീയ നേതൃത്വം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തി തന്നെ നിര്‍ത്തി വെപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

ഒത്തിരി സ്വപ്‌നങ്ങളുമായി മലപ്പുറത്തെ ജനത കാത്തിരിക്കുകയാണ് ബജറ്റ് പ്രഖ്യപനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച്…..


Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!