ഗൗരിയമ്മയ്ക്ക് നേരെ പിസി ജോര്‍ജ്ജിന്റെ പച്ചതെറിവിളി.; പിന്നീട് ഖേദം

കോട്ടയം: ജെഎസ്എസ് നേതാവ് ഗൗരിയമ്മയ്‌ക്കെതിരെയും അവരുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ ടിവി തോമസിന് നേരെയും ചീഫ്വിപ്പ് പിസി ജോര്‍ജ്ജിന്റെ തെറിയഭിഷേകം. ഗൗരിയമ്മയെ തെറിവാക്കുകളുപയോഗിച്ച് വിശേഷിപ്പിക്കുകയും പിടി തോമസിന് നാടുനീളെ മക്കളുണ്ടെന്ന് ആക്ഷേപിക്കുകയും ചെയ്തു. പിസി ജോര്‍ജ്ജിന്റെ വീട്ടില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളളനത്തിലാണ് മരിച്ചവരെ പോലും അപമാനിച്ചത്.

മന്ത്രി ഗണേഷ് കുമാറിനെയും ബാലകൃഷ്ണപിള്ളയേയും കേട്ടാലറയ്ക്കുന്ന വാക്കുകളുപയോഗിച്ചാണ് വിശേഷിപ്പിച്ചത്. ഗണേശന്‍ പെണ്ണുപിടിയനാണെന്ന് ആവര്‍ത്തിക്കുകയും 21 ഓളം കുടുംബങ്ങള്‍ മന്ത്രിയുടെ ഇത്തരം ഇടപെടലുകള്‍ മൂല് തകര്‍ന്നിട്ടുണ്ടെന്നും ജോര്‍ജ്ജ് പ്രഖ്യാപിച്ചു.

കൂടാതെ തന്നെകുറിച്ച് വാര്‍ത്തകള്‍ നല്‍കിയ മാധ്യമ പ്രവര്‍ത്തകരെയും തെറിവിളിയില്‍ നിന്ന് ജോര്‍ജ്ജ് ഒഴിവാക്കിയില്ല.

എന്നാല്‍ വൈകീട്ടായപ്പോഴക്കും ജോര്‍ജ്ജ് കളംമാറ്റി് ചവിട്ടി. തന്റെ വീട്ടില്‍ സ്വകാര്യമായി സംസാരിച്ചത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയായിരുന്നുവെന്നും. ഗൗരിയമ്മ തന്നെ കുറിച്ച് പറഞ്ഞ അടിസ്ഥാന രഹിതമായ ആരോപണത്തില്‍ മനം നൊന്താണ് പ്രതികരിച്ചതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗ്ത്തിലാണ് ജോര്‍ജ്ജിന്റെ ഖേദപ്രകടനം. സിപിഐ നേതാവ് സി ദിവാകരനാണ് യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചത്.

Share news
error: Content is protected !!
Scroll to Top