Section

malabari-logo-mobile

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു; ക്ഷേമപദ്ധതികള്‍ക്ക് മുന്‍തൂക്കം.

HIGHLIGHTS : തിരു: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിച്ച

തിരു: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു .ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോഡുള്ള കെഎം മാണിയുടെ പതിനൊന്നാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്. എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം,എല്ലാവര്‍ക്കും ജീവിതഭദ്രത എന്നാണ് ലക്ഷ്യമെന്ന് സംസ്ഥാന ബജറ്റ് അവതരണ വേളയില്‍ കെ.എം മാണി പറഞ്ഞു.

2015ഓടെ കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്ഷേമ പദ്ധതികളില്‍ ഊന്നി കര്‍ഷകര്‍ക്ക് ആശ്വാസം നര്‍കുന്ന ബജറ്റാണ് കെ എം മാണി ഉന്നയിച്ചത്.

sameeksha-malabarinews

റവന്യൂ വരുമാനം 20 ശതമാനത്തിലേറെ വര്‍ദ്ധലച്ചതായും മാണി പറഞ്ഞു. സാമ്പ ത്തികമാന്ദ്യത്തിനിടയിലും സംസ്ഥാനം വളര്‍ച്ചാ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. വിലകയറ്റം മൂലം സംസ്ഥാനത്തെ സമ്പത്ത് പറത്തേക്ക് പോകുന്നതായും കെ.എം മാണി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

സമയോജിത കൃഷിരീതി വിപൂലീകരിക്കാനും ഹൈടെക്ക് കൃഷി രീതി പദ്ധതികള്‍ക്ക് പ്രതേ്യക ഫണ്ട് നല്‍കാനും തീരുമാനമായി.

2013 ബജറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍;

കെ.എസ്ആര്‍ടിസിക്ക് 100 കോടി.
ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്കായി പണം വകയിരുത്തി.
ആര്‍സിസി നാഷണല്‍ സെന്ററായി ഉയര്‍ത്തു.
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ദ്ധനവ്.
വയനാട്ടില്‍ വന്യജീവി സങ്കേതം.
തുറമുഖ വികസനത്തിന് 78 കോടി.
വയനാട്ടില്‍ വന്യജീവി ആക്രമണം തടയാന്‍ 10 കോടി രൂപ വകയിരുത്തി.
നാളികേര വികസനത്തിന് 20 കോടി.
കൃഷിഭവനുകള്‍ പച്ചതേങ്ങസംഭരിക്കും
വയനാട്,പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളില്‍ അരിമില്ലുകള്‍.
ന്യായവില ഭക്ഷണശാലകളില്‍ 20 രൂപക്ക് ഭക്ഷണം ലഭ്യമാക്കും
ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ 50 കോടി രൂപ
അടിസ്ഥാന സൗകര്യ വികസനത്തിന് 758 കോടി

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മൊബിലിറ്റി ഹബ്ബുകള്‍ സ്ഥാപിക്കും
സൗരോര്‍ജ്ജ പദ്ധതി വ്യാപിപിക്കാന്‍ 15 കോടി രൂപ.
എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ദ്ധിപ്പിക്കും
കര്‍ഷകര്‍ക് 500, വിപവകള്‍ക്ക് 700, വകലാംഗര്‍ക്ക് 700 ക്ഷേമ പെന്‍ഷന്‍
പത്രവപവര്‍ത്തകരുടെ പെന്‍ഷന്‍ 7000 രൂപയാക്കും

ആശാവര്‍ക്കര്‍മാര്‍ക്ക് 700
ആര്‍ഭാടവിവാഹത്തിന്റെ മൊത്തം ചെലവിന്റെ മൂന്ന്്്്്് ശതമാനം മംഗല്ല്യനിധിയിലേക്ക്

നിര്‍ധനയുവതികളുടെ വിവാഹത്തിനായി മംഗല്ല്യനിധി ഉപയോഗിക്കും.
നിര്‍ധനര്‍ക്ക് വിവാഹത്തിന് 20,000 രൂപ ധനസഹായം.
വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ സഹായം
ജില്ലാ ആസ്ഥാനങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍
സംസ്ഥാനം യാചക വിമുക്തമാക്കും
യാചക സംരക്ഷണ നിയമം കൊണ്ടു വരും
എല്ലാ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരെഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികില്‍സ
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡി അഡിഷന്‍ സെന്ററുകള്‍ സ്ഥാപിക്കും
തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് നഗരങ്ങളില്‍ ഫിഷ് മാളുകള്‍ സ്ഥാപിക്കും
50 ആധുനിക മല്‍സ്യ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും
മല്‍സ്യ തൊഴിലാളികളുടെ സുരക്ഷക്ക് മറൈന്‍ ആംബുലന്‍സ്
പരപ്പനങ്ങാടി ഫിഷിംഗ്ഹാര്‍ബറിന് 65 കോടി
ആലപ്പുഴ കയര്‍ കയറ്റുമതി സംഭരണ പാര്‍ക്ക്സ്ഥാപിക്കും
കയര്‍മേഖലയില്‍ ഇന്‍ക്യൂബേഷന്‍ സെന്ററിന് 20 കോടി
ബാംബു കോര്‍പ്പറേഷന് 3 കോടി
ഗഹകരണമേഖലക്ക് 75 കൊടി
മുല്ലപ്പെരിയാര്‍ പുതിയ ഡാം നിര്‍മ്മിക്കാന 50 കോടി
റോഡുകളുടെ വികസനത്തന് 855 കോടി
വല്ലാര്‍പ്പാടം മുതല്‍ പൊന്നാനി വരെ തീരദേശ ഇടനാഴി
നഗരങ്ങളില്‍ മാലിന്യ സംസ്‌ക്കരണത്തിന് 33 കോടി
പ്ലാസ്റ്റിക്‌റോഡ് നിര്‍മ്മാണം വ്യാപിപ്പിക്കും
എല്ലാ ജില്ലകളിലും ഒരു ഗ്രാമത്തില്‍ കലാഗ്രാമം
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കെഎസ്എഫഇ യുകെട സംരംഭക പദ്ധതി.
സൈക്കിള്‍ യാത്ര പ്രോല്‍സാഹിപ്പിക്കാന്‍ റോഡുകളില്‍ പ്രതേ്യക ട്രാക്ക്
14 ജല വൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കും
സോളാന്‍ വ്യവസായ പാര്‍ക്കിന് 2 കോടി
വിദ്യാഭ്യാസ മേഖലക്ക് 581 കോടി
മികച്ച സ്‌കൂളിനും കെളേജിനും അവാര്‍ഡ്
എം ജി സര്‍വ്വകലാശായില്‍ നാനോ ശാസ്ത്ര പഠനംആരംഭിക്കും
മുന്നോക്കകാരിലെ പിന്നോക്കകാര്‍ക്ക് ഫീസിളവ്
ടൂറിസം വികസനത്തിന് 189 കോടി
എംഎല്‍എമാര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ 10 കോടി
പാവപ്പെട്ട വീടുകളിലെ വിദ്യാര്‍ത്തികള്‍ക്കും, കുഷ്ഠരോഗികള്‍ക്കും, ക്ഷയരോഗികള്‍ക്കും, കാന്‍സര്‍രോഗികള്‍ക്കും, സര്‍ക്കസ് കലാകാരനമാര്‍ക്കും പെന്‍ഷന്‍ ഉയരത്തും.
പിന്നോക്ക വിഭാഗങ്ങളിലെ യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനായി പരിശീലന പരിപാടികള്‍ നടപ്പിലാക്കും ഇതിനായി 3 കോടി രൂപ വകയിരുത്തും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!