Section

malabari-logo-mobile

പി.സി. ജോര്‍ജ്ജിന്റെ തെറിവിളി; വ്യാപക പ്രതിഷേധം.

HIGHLIGHTS : കേരള രാഷ്ട്രീയത്തിന്റെ സമുന്നതരായ നേതാക്കള്‍ക്കെതിരെപ്പോലും പച്ച തെറിവിളി

കേരള രാഷ്ട്രീയത്തിന്റെ സമുന്നതരായ നേതാക്കള്‍ക്കെതിരെപ്പോലും പച്ച തെറിവിളി നടത്തിയ കേരളത്തിന്റെ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ നിലപാടുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം.

പൊതുപ്രവര്‍ത്തകര്‍ക്കെതിരെ തെറി പറയല്‍ സ്ഥിരം പരിപാടിയാക്കിയ പി.സി. ജോര്‍ജ്ജ് കേരളത്തിന് അപമാനമാണെന്നും അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

sameeksha-malabarinews

പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കി മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പി.സി. പോര്‍പ്പ് തുടര്‍ച്ചയായി അസഭ്യവര്‍ഷം ചൊരിഞ്ഞിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്ര ശക്തഹീനനും നിസ്സഹായനുമായി നില്‍ക്കുന്നത് കേരളത്തിന് നാണക്കേടാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

പിസി ജോര്‍ജ്ജ് പറഞ്ഞത് അയാളുടെ വീട്ടിലെ സംസ്‌കാരമാണെന്ന് ജെ എസ് എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ.

പിസി ജോര്‍ജ്ജിന്റെ അസഭ്യപരാമര്‍ശത്തിനെതിരെ ചില കോണ്‍ഗ്രസ്സ് എംഎല്‍ എ മാര്‍ പരാതി പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ജോര്‍ജ്ജിനെതിരെ നടപടിയെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചര്‍ച്ചചെയ്യുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!