Section

malabari-logo-mobile

ശ്രീശാന്തിന്റെ ജീവിതം സിനിമയാകുന്നു

HIGHLIGHTS : പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് ആരോപണങ്ങളുടെ അഗാധ ഗര്‍ത്തത്തിലേക്ക് പതിച്ച മുന്‍ ഇന്ത്യന്‍ മലയാളി ക്രിക്കറ്റ് താരം

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് ആരോപണങ്ങളുടെ അഗാധ ഗര്‍ത്തത്തിലേക്ക് പതിച്ച മുന്‍ ഇന്ത്യന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ജീവിതം സിനിമയാകുന്നു. മലയാള സിനിമാ സംവിധായകരായ ഷാജികൈലാസ് എ കെ സാജന്‍ കൂട്ടുകെട്ടാണ് ശ്രീശാന്തിന്റെ ജീവിതം ഇതിവൃത്തമാകുന്ന സിനിമയൊരുക്കുന്നത്. ക്രിക്കറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു മലയാളി യുവാവിന്റെ ക്രിക്കറ്റ് ലോകത്തെ ഉയര്‍ച്ചയും വീഴ്ചയും ഇതിവൃത്തമാകുന്നവയാണ്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം കേരളത്തിലെ ഒരു വിദ്യാലയത്തില്‍ നിന്ന് വളര്‍ന്നുവന്ന ഒരു ചെറുപ്പകാരനായ ക്രിക്കറ്റ് ഓള്‍ റൗണ്ടറാണ്. കഠിനമായ പരിശ്രമത്തിലൂടെയും കഴിവിലൂടെയും ഉയരങ്ങള്‍ കീഴടക്കിയ ഈ യുവാവ് പിന്നീട് ലക്ഷ്യത്തിലെത്താന്‍ വേണ്ടി തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും ക്രിക്കറ്റും അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധവും ചിത്രത്തില്‍ പ്രമേയമാകുന്നു.

ഇന്ന് രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയ കള്ളപണവും കോഴയും വാതുവെപ്പും ചിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന് സംവിധായകരില്‍ ഒരാളായ എ കെ സാജന്‍ പറഞ്ഞു. ശ്രീശാന്ത് കേരളത്തിന് റോള്‍ മോഡല്‍ ആയിരുന്നുവെന്നും പക്ഷേ അയാള്‍ എല്ലാവരെയും നിരാശപ്പെടുത്തി എന്നും എകെ സാജന്‍ കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

അധോലോകങ്ങളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും പോലീസ് കഥകളുടെയും പറച്ചിലുകാരായ ഷാജി കൈലാസും എ കെ സാജനും ഗൗരവമേറിയ ഈ പ്രമേയം എത്തരത്തില്‍ പറയുമെന്ന് കാത്തിരുന്നുകാണാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!