വിനുമോഹനും വിദ്യയും വിവാഹിതരായി

ചലച്ചിത്ര താരങ്ങളായ വിനുമോഹനും വിദ്യയും വിവാഹിതരായി. ചങ്ങനാശ്ശേരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചലച്ചിത്ര താരങ്ങളും അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. അന്തരിച്ച നടന്‍ മോഹന്റെയും നടി ശോഭാമോഹന്റെയും മകനാണ് വിനു മോഹന്‍. കോട്ടയം തോട്ടേക്കാട് സൗപര്‍ണ്ണികയില്‍ ആര്‍ ഡി കുമാറിന്റെയും ലതാ കുമാറിന്റെയും മകളാണ് ദിവ്യ.
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വിനുമോഹന്‍ മലയാളത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. എംഎല്‍എ മണി 10 -ാം ക്ലാസില്‍ ഗുസ്തി നീലാംബരി എന്നീ മലയാള ചിത്രങ്ങള്‍ക്ക് പുറമെ അന്യഭാഷാ ചിത്രങ്ങളിലും വിദ്യ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top