ശശി തരൂരും സുനന്ദാ പുഷ്‌ക്കറും വേര്‍പിരിയുന്നോ?

ദില്ലി: കേന്ദ്ര സഹമന്ത്രി ശശി തരൂരും സുനന്ദ പുഷ്‌ക്കറും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ദില്ലിയിലെ ചില ടാബ്ലോയിഡുകളാണ് ഇരുവുരും പിരിയുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത സുനന്ദാ പുഷ്‌കര്‍ നിഷേധിച്ചിട്ടുണ്ട്.

ഇരുവരും ഇപ്പോള്‍ അകന്ന് താമസിക്കുകയാണെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ ശശി തരൂര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ശശി തരൂരിന്റെ മൂന്നാമത്തെ ഭാര്യയാണ് സുനന്ദാ പുഷ്‌ക്കര്‍. കല്‍ക്കത്തയിലെ പഠനകാലത്തെ സഹപാഠിയായിരുന്ന തിലോത്തമയായിരുന്നു തരൂരിന്റെ ആദ്യ ഭാര്യ. പിന്നീട് കാനഡയില്‍ ജോലി ചെയ്യുന്ന ക്രിസ്റ്റാ ജൈല്‍സിനെ വിവാഹം ചെയ്തു. അതെസമയം സുന്ദയുടെയും മൂന്നാം വിവാഹമാണ് ശശി തരൂരുമൊത്ത് നടന്നത്.

Share news
error: Content is protected !!
Scroll to Top