Section

malabari-logo-mobile

വൈദ്യുതി നിരക്ക് ഇനിയും കൂട്ടും; ആര്യാടന്‍

HIGHLIGHTS : കൊച്ചി: സംസ്ഥാനത്ത് താരിഫ് റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ച വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. 2014 ഓടെ ലോ...

കൊച്ചി: സംസ്ഥാനത്ത് താരിഫ് റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ച വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. 2014 ഓടെ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ കൂടംകുളത്തുനിന്നും 133 മെഗാവാട്ട് വൈദ്യുതിയും തുടര്‍ന്ന് 266 മെഗാവാട്ട് വൈദ്യുതിയും ലഭിക്കുമെന്നാണ്കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വൈദ്യുതി ലഭിക്കുകയാണെങ്കില്‍ പവര്‍കട്ട് ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.

2014 വരെ ലോഡ്‌ഷെഡ്ഡിംഗ് തുടരേണ്ടിവരുമെന്നും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കേരളത്തില്‍ വൈദ്യുതിക്ഷാമം രൂക്ഷമാവുകകയാണെന്നും കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി ലഭിക്കുന്നത് കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

2000 മെഗാവാട്ട് ഉത്പാദനമാണ് പദ്ധതി കാലത്ത് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ അംഗീകരിക്കുകയാണെങ്കില്‍ അടുത്ത ദിവസം മുതല്‍ തന്നെ വര്‍ദ്ദന നടപ്പാക്കേണ്ടി വരുമെന്നും അതില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും പ്രതിമാസം 170 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ടെന്നും ഇതിനുമുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിഡി നല്‍കാന്‍ കഴിയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ഡാമുകളില്‍ വെള്ളമില്ലാതായതോടെ ഉല്‍പ്പാദനം കുറയുകയും, നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുകയാണെന്നും അതേ സമയം വലിയ വിലകൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങികൊണ്ടിരിക്കുകയാണെന്നും ഈ ഒരു അവസ്ഥ മെയ് അവസാനം വരെ തുടരേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടാം പദ്ധതികാലത്ത് ലക്ഷ്യമിടുന്ന 2000 മെഗാവാട്ട് ഉത്പാദനം സാധ്യമായാല്‍ 2014 ഓടെ ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!