മുംബൈ: മുംബൈല്‍ വ്യാഴാഴ്ച വൈകിട്ട് കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 30 ആയി. 64 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ദിക്കാന്‍ ഇടയുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
ഡോംബി വില്ലയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ താനെ-മാപ്പെ റോഡിലെ മുംബ്ര ഷില്‍ഫാടയില്‍ ആണ് നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നത്. അപകടത്തില്‍പ്പെട്ടത് നിര്‍മ്മാണ തൊഴിലാളികളും കെട്ടിടത്തിലെ വാടക താമസക്കാരുമാണ്.
നാല് ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കല്ല്യാണിലെയും, ഡോംബിവില്ലയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴുനില കെട്ടിടമാണ് തകര്‍ന്നുവീണത്. വലിയ പഴക്കമില്ലാത്ത ഈ കെട്ടിടത്തിന്റെ ഓരോനിലയും പല ഘട്ടങ്ങളിലായി കെട്ടി പ്പൊക്കിയതാണെന്ന് പ്രദേശവാസികള്‍ അറിയിച്ചു. ഏഴു നിലകളില്‍ നാലാം നില വരെയേ ആളുകള്‍ താമസിച്ചിരുന്നൊള്ളൂ. ഏഴാം നിലയുടെ പണി നടന്നുകൊണ്ടിരിക്കെയാണ് കെട്ടിടം തകര്‍ന്ന് വീണത്. സംഭവത്തെ തുടര്‍ന്ന് കെട്ടിട ഉടമക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.




