വീട്ടുകാരെ പുറത്താക്കി മലയാളി എഞ്ചിനിയര്‍ ഷാര്‍ജയിലെ വീട്ടില്‍ തൂങ്ങി മരിച്ചു

ഷാര്‍ജ്ജ: ഭാര്യയേയും മക്കളെയും വീടിന് പുറത്താക്കി വാതിലടച്ച് മലയാളിയായ യുവഎഞ്ചിനിയര്‍ ഷാര്‍ജയില്‍ തൂങ്ങിമരിച്ചു. വെള്ളിയാഴ്ച റൊള്ളയിലാണ് സംഭവം നടന്നത്.

ഒരു പ്രമുഖ കമ്പനിയില്‍ ഡിസൈനിങ് എഞ്ചിനിയറായി ജോലി ചെയ്യുന്ന സുധികുമറാണ് തൂങ്ങിമരിച്ചത്. ഇയാള്‍ ആലപ്പുഴയിലെ കായംകുളം സ്വദേശിയാണ്. റൊളളയിലെ ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള അപ്പാര്‍ട്ടുമെന്റില്‍ ഭാര്യയും രണ്ട് കുട്ടികളുമൊത്ത്് താമസിച്ചുവരികയായിരുന്നു.

കുടുംബപ്രശ്‌നങ്ങളാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top