പരപ്പനങ്ങാടി ടോള്‍ബൂത്ത് നിര്‍മാണം താത്കാലികമായി നിര്‍ത്തി വെച്ചു.

പരപ്പനങ്ങാടി : പരപ്പനങ്ങാടി മേല്‍പ്പാലത്തിന്റെ ടോള്‍ബൂത്ത് നിര്‍മാണം താത്കാലികായി നിര്‍ത്തിവെച്ചും. ശനിയാഴ്ച രാവിലെ ടോള്‍ബൂത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ഈ തീരുമാനം .

തിരൂര്‍ ആര്‍ഡിഒ കെ ഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേല്‍പാലത്തിന് ടോള്‍പിരിക്കാനുള്ള തീരുമാനത്തിനെതിരെയുള്ള ജനരോക്ഷം സര്‍ക്കാറിനെ അറിയിക്കാനും ധാരണ. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികളും ടോള്‍പിരിവിനെതിരെ ശക്തമായ നിലപാടെടുത്തു.

വിവധ കക്ഷി നേതാക്കളായ തുടിശ്ശേരി കാര്‍ത്തികേയന്‍(സിപിഐഎം), എപി ഹംസക്കോയ(കോണ്‍ഗ്രസ് ഐ), സിപി കോയ ഹാജി (മുസ്ലിംലീഗ്), ഉണ്ണികൃഷ്ണന്‍(ബിജെപി), മുഹമ്മദ് റാഫി(ഡിവൈഎഫ്‌ഐ), രാജീവ് (സിപിഐഎംഎല്‍),തോട്ടത്തില്‍ ഗിരീഷ്(സിപിഐ), റഹീം(വെല്‍ഫയര്‍പാര്‍ട്ടി), സക്കീര്‍(പിഡിപി), സദക്കത്തുള്ള(എസ്ഡിപിഐ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ടോള്‍പിരിവിനെതിരെയുള്ള സമരത്തില്‍ ഡിവൈഎഫ്‌ഐകാര്‍ക്കെതിരെയെടുത്ത കേസ് പിന്‍വലിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

 

Share news
error: Content is protected !!
Scroll to Top