വി.എസ് അച്ചുതാനന്ദനെ പ്രതിയാക്കണം ; ടി.കെ ഹംസ.

പെരിന്തല്‍മണ്ണ : സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം വി.എസ് അച്ചുതാനന്ദനെ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കണമെന്ന് സംസ്ഥാനകമ്മിറ്റിയംഗം ടി.ക ഹംസ.

പോലീസ് സിപിഎമ്മിന്റെ കണ്ണൂരിലെ നേതാക്കന്‍മാരെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നും അതിനേക്കാള്‍ നല്ലത് വി.എസ്സിനെ പ്രതിയാക്കുകയാണെന്നും എന്നാല്‍ നമുക്കുള്ള ‘എടങ്ങേറ്’ തീരുമെന്നും ടി.കെ ഹംസ തുറന്നടിച്ചു.

പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോള്‍ എപ്പോഴും വി.എസ് പിന്നില്‍ നിന്ന് കുത്തിതിരിപ്പ് ഉണ്ടാക്കുകയാണെന്നും അദേഹം പറഞ്ഞു.

സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്താല്‍ ഉമ്മന്‍ചാണ്ടി ‘അള്ളാഹുവിന്റെ’ മണ്ണിലൂടെ ഇറങ്ങി നടക്കില്ലെന്നും ടി.കെ ഹംസ പറഞ്ഞു.

മലപ്പുറം ജില്ലയില്‍ നടക്കുന്ന സിപിഎമ്മിന്റെ തെക്കന്‍ മേഖല ജാഥയുടെ ഇന്നലത്തെ സമാപന യോഗത്തിലാണ് ജഥാക്യാപ്ടന്‍ കൂടിയായ ടി.കെ ഹംസ വി.എസ്സിനെതിരെ ആഞ്ഞടിച്ചത്.

 

Share news
error: Content is protected !!
Scroll to Top