Section

malabari-logo-mobile

വിവാദ ഇടങ്ങളിലേക്ക് റഷ്ദിയുടെ ‘മിഡ്‌നൈറ്റ്സ് ചില്‍ഡ്രന്‍’

HIGHLIGHTS : സല്‍മാന്‍ റഷ്ദിയുടെ ഇതിഹാസ സമാനമായ നോവല്‍ 'മിഡ്‌നൈറ്റ്സ് ചില്‍ഡ്രന്‍'(അര്‍ദ്ധരാത്രിയുടെ സന്തതികള്‍)

സല്‍മാന്‍ റഷ്ദിയുടെ ഇതിഹാസ സമാനമായ നോവല്‍ ‘മിഡ്‌നൈറ്റ്സ് ചില്‍ഡ്രന്‍'(അര്‍ദ്ധരാത്രിയുടെ സന്തതികള്‍) പ്രശസ്ത കനേഡിയന്‍ / ഇന്ത്യന്‍ സംവിധായിക ദീപമെഹ്ത ചലച്ചിത്രമാക്കിയിരിക്കുന്നു. സല്‍മാന്‍ റഷ്ദി ബുക്കര്‍ സമ്മാനിതമായ ഈ നേവലില്‍ ഭാരതം സ്വതന്ത്രമായ 1947 ആഗസ്റ്റ് 15 ന് അര്‍ദ്ധരാത്രിയില്‍ ബോംബെ(ഇപ്പോള്‍ മുംബൈ) ഒരു ആശുപത്രിയില്‍ ജനിച്ച രണ്ടു കുഞ്ഞുങ്ങളിലൂടെ അവരുടെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളിലൂടെ ഭാരതത്തിന്റെ സങ്കീര്‍ണവും സംഘര്‍ഷ ഭരിതവുമായ ചരിത്രത്തെ തന്റേതായ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യുകയാണ്.

ഒരു ദരിദ്ര സ്ത്രീയുടെ അവിഹിത സന്താനമായ സലീം സിനാനിയും ഒരു ധനിക കുടുംബത്തില്‍ ജനിച്ച ശിവയും ഒരു നഴ്‌സിന്റെ കൈപ്പിഴയാല്‍ ആശുപത്രിയില്‍ വെച്ച് പരസ്പരം മാറ്റപ്പെടുകയും അപരന്റെ ജീവിതം നയിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്നു. ഭാരതത്തിന്റെ ചരിത്രവുമായി ഇഴചേര്‍ന്ന് മുന്നോട്ടുപോകുന്ന ഈ ജീവിതങ്ങളുടെ മാന്ത്രികതയും തമാശ നിറഞ്ഞതുമായ ആഖ്യാനമാണ് ഈ നോവല്‍.
താന്‍ ജനിച്ച നാടിന് സമര്‍പ്പിച്ച ‘ലൗലെറ്റര്‍’ ആയാണ് റഫ്ദി ഈ നോവലിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ലോകത്തെമ്പാടുമുള്ളവര്‍ മനസ്സില്‍ ഏറ്റെടുത്ത ഈ നോവല്‍ ചലച്ചിത്രവല്‍ക്കരിക്കാന്‍ പറ്റിയ ലൊക്കേഷന്‍ കണ്ടെത്തുക എന്നത് നഗരവല്‍കൃതമായ ഇന്‍ഡ്യയില്‍ പ്രയാസകരമായതുകാരണമാവും പാക്കിസ്ഥാനില്‍ ചിത്രീകരിക്കേണ്ട ഭാഗങ്ങള്‍ അവിടെ ഷൂട്ട് ചെയ്യുകയെന്നത് അചിന്ത്യമായതുകൊണ്ടും 1917 മുതല്‍ 1977 വരെയുള്ള കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവല്‍ ശ്രീലങ്കയില്‍ സെറ്റുകളിട്ടാണ് ഷൂട്ട് ചെയ്തത്.

sameeksha-malabarinews

കാനഡയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെ അവിചാരിതമായാണ് മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ റഷ്ദിയുടെയും ദീപ മെഹത്തയുടെയും സംഭാഷണത്തിനേക്ക് കടന്നുവന്നത്. നോവലിന്റെ ചലച്ചിത്രാവകാശം ഒരു ഡോളറിന് ദീപമെഹ്തക്ക് കൊടുത്ത റഷ്ദി തിരക്കഥയെഴുതാനുള്ള പ്രതിഫലമായി കൈപ്പറ്റിയതും ഒരു ഡോളറാണ്.

[youtube]http://www.youtube.com/watch?v=v6v8lnThf8g&feature=player_embedded[/youtube]

[youtube]http://www.youtube.com/watch?v=IXgx6C8PHd4&NR=1&feature=endscreen[/youtube]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!