വിലക്കുറവ് പ്രധാനമന്ത്രിയുടെ താടിക്ക് മാത്രം; എംവി ജയരാജന്‍

പരപ്പനങ്ങാടി: രാജ്യത്ത് വിലക്കുറവ് പ്രധാന മന്ത്രിയുടെ താടിക്കും മുടിക്കും മാത്രമാണെന്ന് സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം എംവി ജയരാജന്‍. നിത്യോപയോഗ സാധനങ്ങളുടെവിലകുത്തനെ ഉയര്‍ന്നതും, പാചകവാതക,ഡീസല്‍ വിലവര്‍ദ്ധനവും മൂലം സാധാരണക്കാര്‍ പൊറുതിമുട്ടുകയാണെന്നും അദേഹം പറഞ്ഞു.

ഇന്ന് വൈകീട്ട് ചെട്ടിപ്പടി ആലുങ്ങല്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ഇമ്പിച്ചി ബാവ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ചടങ്ങില്‍ എം കൃഷ്ണന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

Share news
error: Content is protected !!
Scroll to Top