Section

malabari-logo-mobile

വിവാദങ്ങള്‍ക്കിടെ എംഇഎസിന്റെ വര്‍ഗീയവിരുദ്ധ ഈദ്-ഓണാഘോഷം.

HIGHLIGHTS : കോഴിക്കോട് : വിവാദങ്ങളുടെ തിരിയണയും മുന്‍പേ

കോഴിക്കോട് : വിവാദങ്ങളുടെ തിരിയണയും മുന്‍പേ പൊതു ഉല്‍സവത്തിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടാവര്‍ത്തിച്ച് ഡോ.ഫസല്‍ഗഫൂര്‍. വര്‍ഗീയ വിരുദ്ധദിനം എന്ന മുദ്രാവാക്ക്യം മുഴക്കി കോഴിക്കോട് എംഇഎസ് വനിതാ കോളേജില്‍ സംഘടിപ്പിച്ച ഈദ്-ഒണാഷോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

നിലവിളക്ക് വിഷയത്തിലും ഓണാഘോഷത്തിലും മതാചാരങ്ങള്‍ കൂട്ടി കലര്‍ത്തുമ്പോഴാണ് പ്രശ്‌നം.എല്ലാ മതസ്ഥരും ജീവിക്കുന്ന നാട്ടില്‍ ഇത്തരം വിഷയങ്ങള്‍ അങ്ങിനെ കാണേണ്ടതില്ലെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

തിരൂരില്‍ നടന്ന എംഇഎസ് കുടുംബസംഗമത്തില്‍ മുസ്ലീങ്ങള്‍ക്കും ഓണമാഘോഷിക്കാമെന്നും നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമല്ല എന്നുമുള്ള ഫസല്‍ ഗഫൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ചില മുസ്ലീം സംഘടനകളും ഫസല്‍ ഗഫൂറിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളമൊട്ടുക്കും എംഇഎസിന്റെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഓണാഘോഷ പരിപാടികള്‍ ഇന്നലെ നടന്നത്.

കോഴിക്കോട് വനിത കോളേജില്‍ ഇതോടനുബന്ധിച്ച് പൂക്കളമത്സരവും വിവിധ കലാപരിപാടികളും നടന്നു.

മലപ്പുറത്ത് തിരൂര്‍ എംഇഎസസെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ഓണാഘോഷം മതസൗഹാര്‍ദ്ദ സംഗമ വേദിയായി. തിരുവാതിരക്കളി, ഒാണസന്ദേശ ഗാനം, മഹാബലിയുടെ സന്ദര്‍ശനം എന്നീ പരിപാടികള്‍ ശ്രദ്ധേയമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!