പരപ്പനങ്ങാടിയില്‍ പരക്കെ മോഷണം

പരപ്പനങ്ങാടി : ഇന്ന് പുലര്‍ച്ചെ പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ മൂന്ന് കടകളില്‍ പൂട്ട് പൊളിച്ച് മോഷണം നടന്നു. കടകളുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. പുത്തന്‍ പീടികയിലെ കുറ്റിക്കാടന്‍ വീട്ടില്‍ നിയാസ്, വാലില്‍ പ്രദീപ്, സുഭാഷ് എന്നിവരുടെ കടകളിലാണ് മോഷണം നടന്നത്. നിയാസിന്റെ കടയില്‍ നി്ന്ന് ആയിരത്തിലധികം രൂപ കളവുപോയിട്ടുണ്ട്. മറ്റുരണ്ട് കടകളുടെ പൂട്ടുകൂടി പൊളിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.

ഇതിനു പുറമെ പരപ്പനങ്ങാടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡില്‍ കാട്ടില്‍തൊടി ക്വാര്‍ട്ടേഴ്‌സില്‍ ഇന്നലെ രാത്രി വാതില്‍ കല്ലും കമ്പിയും ഉപയോഗിച്ച് പൊളിച്ച് അകത്തുകടക്കാന്‍ ശ്രമം നടന്നു. ഈ സമയത്ത് സ്ത്രീകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

 

 

Share news
error: Content is protected !!
Scroll to Top