Section

malabari-logo-mobile

കൗമാരക്കാരിയെ പീഡിപ്പിച്ച രാഷ്ട്രപതിയുടെ സുരക്ഷാ ഭടന്‍മാര്‍ക്ക് ജീവപര്യന്തം.

HIGHLIGHTS : ന്യു ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ

ന്യു ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗംത്തിനിരയാക്കിയ രാഷ്ട്രപതിയുടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം തടവ്. ഡല്‍ഹി ഹൈക്കോടതിയാണ് പാട്ടളക്കാരായ ഹര്‍പീത് സിംഗ്, സത്യന്ദര്‍ സിംഗ് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പെരുമാറിയത് പട്ടാളക്കാരാണെന്നും , സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഇവര്‍ ഒരുപെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്ിനാല്‍ ഇവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും ആയതിനാല്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്നുവെന്നും കോടതി പറഞ്ഞു.

sameeksha-malabarinews

രാഷ്ട്രപതി ഭവന്റെ അടുത്തുള്ള ബുദ്ധ ജയന്തി പാര്‍ക്കില്‍ വെച്ചാണ് 17 കാരിയായ വിദ്യാര്‍ത്ഥിയെ പട്ടാളക്കാര്‍ പീഡിപ്പിച്ചത്. 2003 ഒക്ടോബര്‍ 3 നാണ് സംഭവം നടന്നത്. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയത് പട്ടാളക്കാരായ കുല്‍ദീപ് സിംഗും,മനീഷ് കുമാറു മാണ്.

കേസിലെ പ്രതികളായ കുല്‍ദീപ് സിംഗും,മനീഷ് കുമാറും രണ്ടു ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങണമെന്നും അല്ലാത്ത പക്ഷം ഇവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!