Section

malabari-logo-mobile

അമ്മയുടെ കാമുകനെ വെട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍

HIGHLIGHTS : കോയമ്പത്തൂര്‍: അമ്മയുടെ കാമുകനെ വെട്ടിക്കൊന്ന കോളേജ് വിദ്യാര്‍ത്ഥിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു

കോയമ്പത്തൂര്‍: അമ്മയുടെ കാമുകനെ വെട്ടിക്കൊന്ന കോളേജ് വിദ്യാര്‍ത്ഥിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. 19 കാരനായ വെള്ളാദുരൈ ഏലിയാസ് രാജയാണ് അമ്മയുടെ കാമുകനായ കാര്‍ത്തികേയനെ കൊലപ്പെടുത്തിയത്. കോയമ്പത്തൂര്‍ ജില്ലയിലെ ഓണ്ടിപുത്തൂര്‍ കമ്പര്‍നഗറിലാണ് സംഭവം നടന്നത്.

കൊലചെയ്യപ്പെട്ട കാര്‍ത്തികേയന്റെ വീടിനടുത്തുള്ള ഫാമിലെ വാടക വീട്ടിലായിരുന്നു വെള്ളാദുരൈയും അമ്മയും സഹോദരിയും താമസിച്ചിരുന്നത്. കാര്‍ത്തികേയനും അമ്മയും തമ്മിലുള്ള അവിഹിത ബന്ധം കാണാനിടയായ വെള്ളാദുരൈ കാര്‍ത്തികേയനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

sameeksha-malabarinews

കൊല നടത്തിയ ദിവസം സിനിമകണ്ട് മടങ്ങി വന്ന വെള്ളാദുരെ വീട്ടിനുള്ളില്‍ കാര്‍ത്തികെയനെ അമ്മയോടൊപ്പം കാണാന്‍ പാടില്ലാത്ത രീതിയില്‍ കാണുകയും തുടര്‍ന്ന് കാര്‍ത്തികേയന്‍ പോകുന്നതു വരെ പുറത്ത് കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയും ചെയ്തു. പിന്നീട് കാര്‍ത്തികേയന്‍ പുറത്ത് വന്ന് ബൈക്കെടുത്ത് ഇടവഴിയിലേക്ക് കടന്നപ്പോള്‍ കൈയില്‍ കരുതിയ കത്തിയുമായി കാര്‍ത്തികേയനുമുന്നില്‍ ചാടി വീഴുകയും തുടര്‍ന്ന് വെട്ടി നുറുക്കകയുമായിരുന്നു. പിന്നീട് മൃതദേഹം ഫാമിനോട് ചേര്‍ന്ന് കുഴിച്ചിടുകയുമായിരുന്നു. കേസ് വഴിതെറ്റിക്കാനായി ബൈക്ക് ഫാമിന്റെ ഉടമസ്ഥന്റെ വീടിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു. ഫാമുടമയും കാര്‍ത്തികേയനും തമ്മില്‍ വഴക്കിട്ടെന്ന് കാണിക്കാനാണ് വെള്ളാദുരൈ ഇങ്ങനെ ചെയ്‌ത്തെന്ന് പോലീസ് പറഞ്ഞു.

 

കാര്‍ത്തികേയന്റെ അമ്മ മകനെ കാണാനില്ലെന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് വെള്ളാദുരൈ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കല്‍ നിന്നും കാര്‍ത്തികേയന്റെ ബ്രേസ്്‌ലെറ്റും രണ്ടു മോതിരങ്ങളും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ കേസില്‍ കൂട്ടുപ്രിതികളുണ്ടോയെന്ന് അന്വേഷിച്ച്‌വരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!