റീമയ്ക്ക് തുണി മറ തീര്‍ത്ത സംവിധായകന്‍

ചടുലതയാര്‍ന്ന അഭിനയത്താല്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായി തീര്‍ന്ന റീമ കല്ലിങ്കല്‍ തമിഴ്‌സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. കുമരവേല്‍ സംവിധാനം ചെയ്യുന്ന ‘യുവന്‍ യുവതി ‘എന്നചിത്രത്തിലാണ് റീമ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ നായകന്‍ ഭരതാണ്. പത്ിവുപോലെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയും ചെയ്തു. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ പരസ്യങ്ങള്‍ പത്രങ്ങളിലും ബാനറുകളിലും വന്നപ്പോള്‍ ചെറിയൊരു മാറ്റം…നായികയുടെയും നായകന്റെയും മുഖം തുണിയുപയോഗിച്ച് മറച്ചു കെട്ടിയിരിക്കുന്നു.

പ്രേക്ഷകരെ ആകര്‍ഷിക്കാനായാണ് താന്‍ ഇത്തരത്തിലൊരു പുതിയ രീതി പിന്‍തുടരുന്നതെന്നാണ് സംവിധായകന്‍ കുമരവേലിന്റെ വിശദീകരണം. നിലവില്‍ പോസ്റ്ററുകളും പരസ്യങ്ങളിലുമെല്ലാം സിനിമയിലെ സ്റ്റിലുകള്‍ തന്നെയാണ് പ്രത്യക്ഷപ്പെടാറ്. എന്നാല്‍ കുമരവേല്‍ കൊണ്ടുവന്ന ഈ പുതിയ രീതി ഇപ്പോള്‍ തന്നെ തമിഴ് സിനിമാ ലോകത്ത് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇത് ചിത്രത്തിന്റെ വിജയത്തെ സഹായിക്കുമെന്നു തന്നെയാണ് കോളിവുഡിലെ അടക്കം പറച്ചില്‍.

തീവ്രാനുരാഗത്തിന്റെ കഥപറയുന്ന യുവന്‍ യുവതിയിലൂടെ റീമയ്ക്ക് തമിഴകത്ത് തന്റെ സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് സംവിധായകന്‍.

ക്രിസ്തുമസിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

[youtube]http://www.youtube.com/watch?v=vaireDQjkXM&feature=related[/youtube]

Share news
error: Content is protected !!
Scroll to Top