പാചകം

ബനാന പാന്‍ കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍

മൈദ – ഒരു കപ്പ്
മുട്ട – ഒന്ന്
ഏത്തപ്പഴം പുഴുങ്ങി – ഒരുകപ്പ്
ചെറുതായി അരിഞ്ഞത്

തേങ്ങ ചിരവിയത് – അരക്കപ്പ്

ഏലയ്ക്ക പൊടിച്ചത് – കാല്‍ ടീസ്പൂണ്‍

പഞ്ചസാര – മൂന്ന് സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം :-

തേങ്ങ, പഞ്ചസാര, ഏലയ്ക്ക എന്നിവയെല്ലാം ഒരു പാത്രത്തില്‍ ഒരുമിച്ച് ചേര്‍ത്ത് സ്പൂണ്‍ ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കു (ഉടഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം). ശേഷം മൈദ ആവശ്യമുള്ള വെള്ളവും ചേര്‍ത്ത് കട്ടകെട്ടാതെ കലക്കുക. പിന്നീട് നന്നായി അടിച്ചു പതപ്പിച്ച മുട്ട ഇതിലൊഴിച്ച് കലക്കുക. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം ചൂടായ ദോശകല്ലില്‍ കോരിയൊഴിച്ച് കനം കുറഞ്ഞ് പരത്തുക. ഇതു ദോശക്കല്ലില്‍ നിന്നെടുത്ത് ഒരു വലിയ സ്പൂണ്‍ ഏത്തപ്പഴക്കൂട്ട് വച്ചു ചുരുട്ടിയെടുക്കുക.

Share news
error: Content is protected !!
Scroll to Top