Section

malabari-logo-mobile

വിദ്യാര്‍ഥികള്‍ പുകയിലയ്‌ക്കെതിരെ

HIGHLIGHTS : സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന്

മലപ്പുറം: സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന് ജില്ലാ പൊലീസ് മേധാവി കെ.സേതുരാമന്‍ പറഞ്ഞു. ആരോഗ്യ വകുപ്പും നാഷനല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച ‘പുകയില വിമുക്ത സമൂഹം’ വിദ്യാര്‍ഥികളിലൂടെ എന്ന ആരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ഗവ.കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡി.എം.ഒ ഡോ. കെ. സക്കീന അധ്യക്ഷയായി. ജി.കെ.റാംമോഹന്‍ പുകയില പ്രതിജ്ഞ ചൊല്ലികൊടുത്തു. ‘പുകയിലയും ജീവിത ശൈലീകരണവും’വിഷയത്തെക്കുറിച്ച് നിലമ്പൂര്‍ താലൂക്ക് ആശുപത്രി ദന്തല്‍ സര്‍ജന്‍ ഡോ. റ്റി. ഷമീം സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പുഷ്പാവതി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.ബൈജുമോന്‍, ഡെ. ജില്ലാ മാസ്മീഡിയ ഓഫീസര്‍മാരായ കെ.പി.സാദിഖ് അലി, പി.രാജു എന്നിവര്‍ സംസാരിച്ചു.
ജില്ലാ മാസ്മീഡിയ ഓഫീസര്‍ എം.പി.ജോര്‍ജ് സ്വാഗതവും എന്‍.എസ്.എസ് സെക്രട്ടറി ഷെറീഫ് നന്ദിയും പറഞ്ഞു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!