പെരുവള്ളൂര്‍ കൊല്ലംചിന വാര്‍ഡില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം

തിരൂരങ്ങാടി: പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് 10 -ാം വാര്‍ഡ് കൊല്ലംചിന വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം. 465 വോട്ട് ഭൂരിപക്ഷത്തിന് മുസ്ലിംലീഗിനെ എ പി അഷ്‌റഫ് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എ പി അഷ്‌റഫിന് 565 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ സി മൊയ്തീന്‍കുട്ടിക്ക് 100 വോട്ട് ലഭിച്ചു.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം സുരേന്ദ്രന് 68 വോട്ട് മാത്രമാണ് ലഭിച്ചത്. നാല് വോട്ടുകള്‍ അസാധുവായി. 963 വോട്ടില്‍ 737 വോട്ടാണ് പോള്‍ ചെയ്തത്. കഴിഞ്ഞ തവണ 426 വോട്ടായിരുന്നു ഭൂരിപക്ഷം. മുസ്ലിംലീഗ് മെമ്പറായിരുന്ന അത്രാപ്പില്‍ ഹമീദ് മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വിജയിച്ച അഷ്‌റഫ് മുമ്പ് അഞ്ചാം വാര്‍ഡില്‍ നിന്നും രണ്ട് തവണ തെരഞ്ഞെടുക്കപ്പെടുകയും പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്.
വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

Share news
error: Content is protected !!
Scroll to Top