വിദ്യാര്‍ത്ഥിനി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു.

പെരുവള്ളൂര്‍ : പറമ്പില്‍പ്പീടികയില്‍ വെളളക്കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിനി മുഹങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന അയല്‍വാസിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൊണ്ടാടന്‍ അബ്ദുള്‍ലത്തീഫിന്റെ മകള്‍ തസ്‌ലീന (13)യാണ്് മരിച്ചത്.

രക്ഷപ്പെട്ട സി ഒ കുഞ്ഞറമ്മുവിന്റെ മകള്‍ അലീഷ(12) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചാത്രത്തൊടിക്കടുത്ത് അവരാതിപ്പാടത്ത് വെള്ളിയാഴ്ച പകല്‍ 12.30 ഓടെയാണ് അപകടമുണ്ടായത്.

Share news
error: Content is protected !!
Scroll to Top