Section

malabari-logo-mobile

ഹര്‍ത്താലാഘോഷമാക്കി ; പരപ്പനങ്ങാടിയില്‍ കാര്‍മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി: ഹര്‍ത്താല്‍ ദിനത്തില്‍ ലക്കും ലഗാനുമില്ലാതെ

പരപ്പനങ്ങാടി: ഹര്‍ത്താല്‍ ദിനത്തില്‍ ലക്കും ലഗാനുമില്ലാതെ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ തലയ്ക്കാണ് പരിക്ക്. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പുത്തന്‍പീടികയ്ക്കും ചുടലപറമ്പിനും ഇടയ്ക്ക് വെച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി വാഗണര്‍ റോഡിരികിലെ രാഘവനിവാസിലെ വേണുഗോപാലന്റെ വീടിന്റെ മതിലിലിടിച്ചാണ് മറിഞ്ഞത്.

sameeksha-malabarinews

നേരത്തെ പരപ്പനങ്ങാടിയില്‍ നിന്ന് കാര്‍ വരുമ്പോള്‍ തന്നെ ഒഴിഞ്ഞ റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ അമിതവേഗതയിലാണ് ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടം നടന്നതിന് അരക്കിലോമീറ്റര്‍ മുമ്പ് തന്നെ കാറിന്റെ വരവ് കണ്ട് ബൈക്കുകാരും കാല്‍നടയാത്രക്കാരും ഒഴിഞ്ഞുമാറുകയായിരുന്നു.

ചെറിയൊരു വളവുള്ള ഈ സ്ഥലത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ ദിശമാറി റോഡിന്റെ മറുവശത്ത് കൂട്ടിയിട്ടിരുന്ന ഇലക്ട്രിക് പോസ്റ്റിലേക്ക് കയറി വീടിന്റെ മതിലിലിടിച്ച് മറിയുകയായിരുന്നു.

ഓടികൂടിയ നാട്ടുകാരു സമീപത്തെ വീടുകളിലുള്ളവരും ചേര്‍ന്ന് കാറിനുള്ളിവുള്ളവരെ പുറത്തെടുത്ത് വാഹനങ്ങളില്‍ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് വരെ കൈകുഞ്ഞുമായി മുറ്റത്തു നിന്ന വീട്ടുകാരന്‍ ആസമയത്ത് വീട്ടിനുള്ളിലേക്ക് കയറിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

കാറില്‍ സഞ്ചരിച്ചിരുന്ന ഒരാളുടെ അരയില്‍ നിന്നും വാഹനത്തില്‍ നിന്നുമായി മദ്യകുപ്പികളും പോലീസ് കണ്ടെടുത്തു.

ചെട്ടിപ്പടി സ്വദേശിയുടേതാണ് കാര്‍ എന്നാണ് പ്രാഥമിക വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!