Section

malabari-logo-mobile

കുഴിയാനകളുടെ കാലം

HIGHLIGHTS : ധനിക് ലാല്‍ വലുപ്പം കൊണ്ടുമാത്രമല്ല ആന ഒരു പ്രതീകമാകുന്നത്

കുഴിയാനകളുടെ കാലം
—————————–

ധനിക് ലാല്‍

sameeksha-malabarinews

വലുപ്പം കൊണ്ടുമാത്രമല്ല

ആന ഒരു പ്രതീകമാകുന്നത്

ലാവണ്യതയുടെ ഏണും കോണും
...
ഉള്ളതിനാലല്ല പ്രതീക്ഷയാകുന്നത്

കാടുകള്‍ ഭേദിച്ച്
കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി
നഗര കാഴ്ചകളില്‍ ചിന്നംവിളിച്ചു ഇടഞ്ഞു
നില്‍ക്കുന്ന ആന ….

നിഷേധത്തിന്റെ കൂടി പ്രതീകമാണ് ..

ആന മെലിഞ്ഞു പോയെന്നു ചിലര്‍ ..
കെട്ടാന്‍ തൊഴുത്ത് തേടുന്നു ചിലര്‍
കുഴിയാനയാക്കാന്‍ ശ്രമിക്കുന്നു വേറെ ചിലര്‍ ..
പോയകാലത്തിന്‍ ചോര മണക്കും വഴികളോര്‍ത്തു
ദിശ മാറിയാല്‍ ഇടഞ്ഞെന്നും ,മദമെന്നും

ഒറ്റയാനെന്നും ചിലര്‍

ഒന്നിടംതിരിഞ്ഞു നടന്നാലോ ,..
തോട്ടിയും കൊണ്ടു…

മിന്നല്‍പിണര്‍പോലെ പാപ്പാന്‍‌

വലത്താനേ വലത്താനേ …
കാതുമുറിഞ്ഞു ചുടുചോര
കാലില്‍ ചങ്ങല ….

പാപ്പാന്പിന്നില്‍ തുമ്പി താഴ്ത്തി
വരിയുടച്ച നിരവധി കുഴിയാനകള്‍ ….

നിങ്ങള്‍ എത്ര  ചങ്ങലക്കിട്ടു തളച്ചാലും…..

ആന ഒരു പ്രതീക്ഷ തന്നെയാണ് .,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!