Section

malabari-logo-mobile

ലോക മുലയൂട്ടല്‍ വാരാചരണം: സെമിനാര്‍ നടത്തി

HIGHLIGHTS : മലപ്പുറം: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ

മലപ്പുറം: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്റ്റാഫ് നഴ്‌സുമാര്‍ക്കും അമ്മമാര്‍ക്കും സെമിനാര്‍ നടത്തി. മലപ്പുറം സ്‌കൗട്ട് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ കെ.പി. ജല്‍സീമിയ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറുഖ് അധ്യക്ഷനായി. പ്രസവിച്ച് ഒരു മണിക്കൂറിനകം മുലയൂട്ടുന്നത് ഉറപ്പുവരുത്തുന്നതിനായിരുന്നു സ്റ്റാഫ് നഴ്‌സുമാര്‍ക്കും പ്രത്യേക സെമിനാര്‍ നടത്തിയത്.

വാരാചരണത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേയും ഗര്‍ഭിണികളുടെ വാര്‍ഡിലും പ്രസവാനന്തരവാര്‍ഡിലും കൗണ്‍സലിങ്ങും ബോധവത്ക്കരണ പരിപാടികളും നടത്തും. ചുങ്കത്തറ, നെടുവ, പൂക്കോട്ടൂര്‍ ബ്ലോക്കുകളില്‍ മാതൃക അമ്മയും കുഞ്ഞും മത്സരവും നടത്തും. എന്‍.ആര്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. വി.വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ റ്റി.എന്‍.ഗോപാലന്‍, ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എം.കെ.ദേവകി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ കെ.പി.സാദിഖലി, പി. രാജു, ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ. സി.റോസ്‌മേരി, എന്‍.ആര്‍.എച്ച്.എം. ബി.സി.സി. കണ്‍സള്‍ട്ടന്റ് പി.കെ. സുബൈറുല്‍ അവാന്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!