Section

malabari-logo-mobile

ലിംഗവിവാദത്തിന് പിന്നാലെ പിങ്കി പ്രമാണിക്കിനെതിരെ ഭൂമി ഇടപാട്‌കേസും.

HIGHLIGHTS : കൊല്‍ക്കത്ത : ബാല്‍സംഗക്കേസില്‍

കൊല്‍ക്കത്ത : ബാല്‍സംഗക്കേസില്‍ പെട്ട ഏഷ്യന്‍ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പിങ്കിപ്രമാണിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ താമസിക്കാന്‍ അനുവദിച്ച ഭൂമി മാനിച്ചു വിറ്റ എന്ന ആരോപണമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

ഇന്നലെ പിങ്കിപ്രമാണിക്കിന് പുരുഷലക്ഷണമാണ് ഉള്ളതെന്നും എന്നാല്‍ പുരുഷ ലൈഗിക അവയവം പിങ്കിക്കില്ലെന്നും അവ സ്ത്രീയുടേതുതന്നെയാണെന്നും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയതായി ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

sameeksha-malabarinews

ഇതിനിടയിലാണ് സര്‍ക്കാര്‍ 2006 ഖത്തര്‍ ഏഷ്യന്‍ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ പാരിതോഷികമായി നല്‍കിയ ഭൂമി മറ്റൊരാള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി മറിച്ചുവിറ്റു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.

പശ്ചിമ ബംഗാള്‍ കായികമന്ത്രി മദന്‍മിത്രയാണ് ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. എന്നാല്‍ പിങ്കി ഇത് നിഷേധിച്ചിട്ടുണ്ട്.

26 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ചൊവ്വാഴ്ച്ച പിങ്കിക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

അതേസമയം രാജ്യത്തിന്റെ യശ്ശസുയര്‍ത്തിയ ഒരു കായികതാരത്തെ ഈ രീതിയില്‍ അപമാനിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് കായികതാരങ്ങള്‍ കൊല്‍ക്കത്തയില്‍ പ്രകടനം നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!