Section

malabari-logo-mobile

റെയില്‍വെ യാത്രക്കാര്‍ക്ക് 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനമൊരുക്കുന്നു.

HIGHLIGHTS : ദില്ലി തീവണ്ടി യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്

ദില്ലി തീവണ്ടി യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത യാ,്തക്കാരുടെ സുരക്ഷസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ മുഴൂവന്‍ സമയ ഹെല്‍പ്പ് ലൈന്‍ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നു.
യാത്രക്കാര്‍ക്ക് യാത്രക്കിടെ ഉണ്ടാവുന്ന മോഷണം, ആക്രമണങ്ങള്‍ , കയ്യേറ്റങ്ങള്‍ തുടങ്ങി ഇത്തരത്തിലുള്ള വിഷയങ്ങളുണ്ടായാല്‍ ഉടന്‍ സഹായമെത്തിക്കാന്‍ സാധിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ റെയില്‍വെ പുറത്തുവിടും.
ടെലിക്മ്മ്യൂണിക്കേഷന്‍ വകുപ്പുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക.

മുന്നക്ക ടോള്‍ഫ്രീ നമ്പരായിരിക്കും ഇതിനായി അനുവദിക്കുക.. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ ആര്‍പിഎഫ് ആയിരിക്കും കൈകാര്യം ചെയ്യുക. ഇതിനായി 250 ആര്‍പിഎഫ് ഉദ്യോഗസ്ഥരെ ട്രെയിനിങ്ങിനായി അയച്ചു കഴിഞ്ഞു.. ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനങളെ ക്രോഡീകരക്കാനായി ഒരു കണ്‌ട്രോള്‍ റുമും തുറക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!