Section

malabari-logo-mobile

രൂപയുടെ മൂല്യം ഉയരുന്നു; ഓഹരി വിപണികളിലും മികച്ച നേട്ടം

HIGHLIGHTS : മുംബൈ: രൂപയുടെ മൂല്യം ഒരു മാസത്തിനിടയില്‍ ഉണ്ടായതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിലയില്‍. ആഭ്യന്തര ഓഹരി വിപണികളിലും മികച്ച മുന്നേറ്റം പ്രകടമാണ്. ഡോളറ...

മുംബൈ: രൂപയുടെ മൂല്യം ഒരു മാസത്തിനിടയില്‍ ഉണ്ടായതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിലയില്‍. ആഭ്യന്തര ഓഹരി വിപണികളിലും മികച്ച മുന്നേറ്റം പ്രകടമാണ്. ഡോളറിന് 61.77 രൂപയാണ് ഇപ്പോഴത്തെ മൂല്യം. ഒരു രൂപ അമ്പത്തെട്ട് പൈസയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇന്നലെ രൂപയുടെ വ്യാപാരം അവസാനിപ്പിച്ചത് ഡോളറിനെതിരെ 63.38 എന്ന നിലയിലായിരുന്നു.

വ്യാഴാഴ്ച വ്യാപരത്തിന്റെ തുടക്കത്തില്‍ തന്നെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 580 പോയിന്റ് നേട്ടം കൈവരിച്ച് 20,500 എന്ന നിലയിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 160 പോയിന്റ് നേട്ടവുമായി 6,000 എന്ന നിലയിലെത്തി. ജൂലൈ 24 ന് ശേഷം ആദ്യമായാണ് നിഫ്റ്റി 6,000 കടക്കുന്നത്.

sameeksha-malabarinews

സാമ്പത്തിക പാക്കേജുകള്‍ നിര്‍ത്താനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനമാണ് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചത്. പ്രതിമാസം 8,500 കോടി ഡോളറിന്റെ കടപത്രങ്ങള്‍ വാങ്ങുന്നത് യുഎസ് സര്‍ക്കാര്‍ തുടരുമെന്നും ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ വിപണികളില്‍ ഇന്നലൈ റെക്കൊര്‍ഡ് നേട്ടത്തോടെ വ്യാപാരം അവസാനിച്ചതും ഇന്ത്യന്‍ വിപണികള്‍ക്ക് നേട്ടമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!