Section

malabari-logo-mobile

രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ ആലുങ്ങല്‍ ഫിഷ്‌ലാന്റിംഗ് സെന്റര്‍ തകര്‍ന്നു.

HIGHLIGHTS : പരപ്പനങ്ങാടി : ന്യൂനമര്‍ദ്ധത്തെ

പരപ്പനങ്ങാടി : ന്യൂനമര്‍ദ്ധത്തെ തുടര്‍ന്ന് പരപ്പനങ്ങാടി തീരദേശ മേഖലയില്‍ രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെട്ടു. കടലാക്രമണത്തില്‍ ആലുങ്ങല്‍ കടലോരത്ത് വ്യാപക നാശ നഷ്ടങ്ങളാണുണ്ടായത്. ആലുങ്ങല്‍ ഫിഷ്‌ലാന്റിംഗ് സെന്റര്‍ പൂര്‍ണമായും തകര്‍ന്നു.

കഴിഞ്ഞവര്‍ഷത്തെ കടല്‍ക്ഷോഭത്തില്‍ ഈ ലാന്റിംഗ് സെന്റര്‍ ഭാഗികമായി തകര്‍ന്നിരുന്നു. അന്ന് മന്ത്രിയും സ്ഥലം എംഎല്‍എയുമായ അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാമമ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ പുതുക്കിപ്പണിയുമെന്ന് മത്സ്യതൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ബ്ലോക്ക്‌പഞ്ചായത്തിന്റെ പത്ത ലക്ഷം രൂപയും ഇതിന്റെ പണിക്കായി അനുവദിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു നിര്‍മാണ പ്രവൃത്തിയും നടത്താന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതിനിടയിലാണ് സെന്റര്‍ പൂര്‍ണമായും ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.

sameeksha-malabarinews

ഈ മേഖലയില്‍ തന്നെ കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ കോടിക്കണക്കിന് രൂപ വകയിരുത്തിയിട്ടും ഒരു കല്ലുപോലും നിക്ഷേപിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. കടലിനോടു ചേര്‍ന്നുള്ള വീടകളില്‍ നി്ന്ന് ആളുകള്‍ ഒഴിഞ്ഞ് പോയ്‌കൊണ്ടിരിക്കുകയാണ്. അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!