Section

malabari-logo-mobile

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : പുതിയ നിര്‍ദേശവുമായി മമതയും മുലായവും.

HIGHLIGHTS : ദില്ലി : യുപിഎയുടെ രാഷ്ട്രി സ്ഥാനര്‍്ത്ഥിത്വമുമായി ബന്ധപ്പെട്ട്

ദില്ലി : യുപിഎയുടെ രാഷ്ട്രി സ്ഥാനര്‍്ത്ഥിത്വമുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന വിവധ സമവായ ചര്‍ച്ചകള്‍ ബുധനാഴ്ച പുതിയ വഴിത്തിരിവിലേക്ക്. സോണിയയുടെ നിര്‍ദേശങ്ങള്‍ തള്ളിക്കൊണ്ട് മമതയും മുലായവും രാഷ്ട്രപതിസ്ഥാനത്തേക്ക് പുതിയ പേരുകള്‍ നിര്‍ദേശിച്ചതോടെയാണ് യുപിഎ വെട്ടിലായത്. മുന്‍പ്രസിഡന്റ് അബ്ദുള്‍കലാം,മന്‍മോഹന്‍ സിങ്, മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നിവരുടെ പേരുകളാണ് ഇവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.

ധനമന്ത്രി പ്രണബ് മൂഖര്‍ജി അല്ലെങ്കില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നീ പേരുകളാണ് സോണിയാഗാന്ധി മുന്നോട്ട് വെച്ചത്. എന്നാല്‍ സോണിയ- മമത ചര്‍ച്ചകള്‍ക്ക് ശേഷം ഒരു മണിക്കൂറിനുള്ളില്‍ മമതയും മുലായവും തങ്ങളുടെ നിലപാട് വ്യക്തമാക്കി.

sameeksha-malabarinews

ഇവര്‍ മുന്നോട്ടു വെച്ച പേരുകളില്‍ ഒന്നായ ഡോ.അബ്ദുള്‍കലാമിനെ മറ്റൊരു യുപിഎ ഘടകകക്ഷിയായ ഡിഎംകെ സ്വീകരിക്കുകയും ഇതിനുപുറമെ എന്‍ഡിഎയിലെ ഒരു വിഭാഗവും കലാമിനെ പിന്‍തുണയ്ക്കാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങളും, പുതിയ കൂട്ടിക്കെട്ടലുകളുടെയും സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!